
പട്ടാമ്പി ചെർപ്പുളശ്ശേരി പാതയിൽ ചൂരക്കോട് പാലം സ്റ്റോപ്പിന് സമീപത്ത് റോഡരികിൽ സ്ഥിതി ചെയ്യുന്ന ട്രാൻസ്ഫോമർ ആണ് പുല്ലു നിറഞ്ഞു കാടുപിടിച്ച് അപകടഭീഷണി സൃഷ്ടിക്കുന്നു. കുറ്റിക്കാട്ടിൽ നിന്നുള്ള വള്ളികൾ ഫ്യൂസുകളിലും ഇലക്ട്രിക് കമ്പികളിലും ട്രാൻസ്ഫർമറുകളിലും പടർന്നു പിടിച്ചിട്ടുണ്ട്. വിദ്യാർത്ഥികൾ അടക്കം നിരവധി ആളുകൾ കടന്നുപോകുന്നയിടത്താണ് ജീവനുതന്നെ ഭീഷണി സൃഷ്ടിച്ചു കൊണ്ട് ട്രാൻസ്ഫർ നിലകൊള്ളുന്നത്. കെഎസ്ഇബി അധികൃതരോട് നാട്ടുകാർ നിരന്തരം പ്രശ്നം ഉന്നയിക്കുകയും കുറ്റിക്കാടുകൾ വെട്ടി മാറ്റണമെന്ന് ആവശ്യപ്പെടുകയും ചെയ്തെങ്കിലും നടപടി ഉണ്ടാകുന്നില്ല എന്നാണ് ആക്ഷേപം. ദുരന്തം ഉണ്ടാവാൻ കാത്തുനിൽക്കുകയാണോ എന്നാണ് നാട്ടുകാർ ചോദിക്കുന്നത്. മഴക്കാലത്ത് ഇതിലൂടെ സഞ്ചരിക്കുക എന്നത് ഏറെ ആശങ്ക സൃഷ്ടിക്കുന്ന കാര്യമാണ്. മാത്രമല്ല അമിതവേഗത്തിൽ പോകുന്ന വാഹനങ്ങൾക്ക് കാടുപിടിച്ച് കിടക്കുന്ന ട്രാൻസ്ഫോർമർ പെട്ടെന്ന് കാണുകയുമില്ല. അതുകൊണ്ടുതന്നെ എത്രയും പെട്ടെന്ന് പ്രശ്നത്തിന് പരിഹാരം കാണണമെന്ന് ആവശ്യം.
