ബസ് യാത്രയ്ക്കിടെ 13 വയസ്സുകാരിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ കേസിലാണ് പ്രതിക്ക് 3 വർഷം കഠിനതട വും 20,000 രൂപ പിഴയും ശിക്ഷ വിധിച്ചത്. മണ്ണാർക്കാട് പയ്യനടം കുമ്പളം പുഴയിൽ വീട്ടിൽ 42 വയസുകാരൻ ബിജുവിനെയാണു പട്ടാമ്പി ഫാസ്റ്റ്ട്രാക്ക് കോടതി ജഡ്ജി ദിനേശൻ എം. പിള്ള ശിക്ഷിച്ചത്. പിഴസംഖ്യ അതിജീവിതയ്ക്കു നൽകാനും വിധിയായി. കല്ലടിക്കോട് പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത് സബ് ഇൻസ്പെക്ടർമാരായ എം.ഷഹീർ, വി.എം.നൗഷാദ് എന്നിവരാണ്. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ കെ.സന്ദീപ് ഹാജരായി. പട്ടാമ്പി ഫാസ്റ്റ്ട്രാക്ക് സ്പെഷൽ കോടതിയി ലെ ലെയ്സൺ ഓഫിസർ എഎ സ്ഐ എസ്.മഹേശ്വരി പ്രോസിക്യൂഷൻ സഹായി ആയി.

