പട്ടാമ്പി കുളപ്പുള്ളി പാതയിലെ മഞ്ഞളുങ്ങൽ പാലത്തിൻ്റെ കോൺക്രീറ്റിങ് പൂർത്തിയായതിന് ശേഷം രണ്ട് വശങ്ങളിലുമുള്ള ഭാഗത്താണ് ഇപ്പൊൾ കട്ട വിരിക്കൽ പ്രവർത്തികൾ പുരോഗമിക്കുന്നത്. ഒരുഭാഗത്തെ കട്ട വിരിക്കൽ പൂർത്തിയായിട്ടുണ്ട്. ഇനി വശങ്ങളിലെ കോൺക്രീറ്റിങ് പൂർത്തിയാക്കാനുണ്ട്. ഓങ്ങല്ലൂർ ഭാഗത്തെ കട്ട വിരിക്കലാണ് ഇപ്പൊൾ നടക്കുന്നത്. പഴയ പാലം പൊളിച്ചു നീക്കിയപ്പോൾ വാഹനങ്ങളുടെ സഞ്ചാരത്തിനായി പാലത്തിനോട് ചേർന്ന് താൽക്കാലിക പാത നിർമ്മിച്ചത് മഴ പെയ്തതോടെ ഇടിഞ്ഞു വീഴാൻ തുടങ്ങിയത് വൻ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. തുടർന്ന് താൽക്കാലിക പരിഹാരം കണ്ടെത്തിയാണ് ഇതിലൂടെ ഗതാഗതം പുനഃസ്ഥാപിച്ചത്. പ്രവർത്തികൾ പൂർത്തിയാക്കി പെട്ടന്ന് തന്നെ റോഡ് ഗതാഗതത്തിന് തുറന്നു കിട്ടുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ.



