സമൂഹ മാധ്യമങ്ങളിലൂടെ സ്ത്രീകളുടെ നഗ്ന ഫോട്ടോകൾ പ്രചരിപ്പിച്ച 37 കാരനെ പട്ടാമ്പി പോലീസ് അറസ്റ്റ് ചെയ്തു. തിരുമ്മിറ്റക്കോട് എഴുമങ്ങാട് സ്വദേശി വീതുട്ടൂർ പടി വീട്ടിൽ അനീഷാണ് പിടിയിലായത്. പ്രതിയെ പട്ടാമ്പി കോടതി റിമാൻഡ് ചെയ്തു.സ്ത്രീകളുടെമോർഫ് ചെയ്ത നഗ്ന ഫോട്ടോകളും വീഡിയോകളും സാമൂഹ്യ മാധ്യമം വഴി പ്രചരിപ്പിച്ച കേസിലാണ് അറസ്റ്റ്. facebook , ഇൻസ്റ്റഗ്രാം whatsapp തുടങ്ങിയ സമൂഹ മാധ്യമങ്ങൾ വഴിയും മറ്റും സൗഹൃദം സ്ഥാപിച്ച് സ്ത്രീകളുടെ ഫോട്ടോകൾ ശേഖരിച്ച് പെയ്ഡ് ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് മോർഫ് ചെയ്ത് നഗ്ന ദൃശ്യങ്ങൾ ടെലഗ്രാം, വാട്സ്ആപ്പ് മുതലായ മാധ്യമങ്ങൾ വഴി വിവിധ ഗ്രൂപ്പുകളിലേക്ക് ഷെയർ ചെയ്യുകയാണ് ചെയ്തത്. സമാന രീതിയിൽ ചിത്രങ്ങൾ പ്രചരിപ്പിച്ച കുറ്റത്തിന് പ്രതിക്കെതിരെ കാസർഗോഡ് ചന്ദേര പോലീസ് സ്റ്റേഷനിലും പട്ടാമ്പി സ്റ്റേഷനിലും കേസുകൾ നിലവിലുള്ളതായി പോലീസ് അറിയിച്ചു. പ്രതിക്ക് ഇത്തരത്തിൽ ഫോട്ടോകൾ മോർഫ് ചെയ്യുന്നതിന് സഹായിച്ചവരെ കുറിച്ചും, ദൃശ്യങ്ങൾ ഷെയർ ചെയ്തവരെ കുറിച്ചും വ്യക്തമായ തെളിവുകൾ ലഭിച്ചതായും ഇത്തരക്കാർക്കെതിരെയും വരും ദിവസങ്ങളിൽ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു. അറസ്റ്റ് നടപടികൾക്ക് കോടതിയില്  ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഇൻസ്പെക്ടർ വിഷ്ണുവിൻറെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കേസ് അന്വേഷിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *