SSLC വിജയ ശതമാനം വർദ്ധിച്ചതിനു പുറകെ ഉണ്ടായ പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കുന്നതിനാണ് ഇപ്പോൾ സംസ്ഥാന സർക്കാർ മലബാർ മേഖലയിലെ വിദ്യാലയങ്ങളിൽ അധിക ബാച്ചുകൾ അനുവദിച്ചത്. പാലക്കാട് ജില്ലയിലെ അധിക പ്ലസ് വൺ ബാച്ചുകൾ അനുവദിച്ച 29 സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിൽ 6 എണ്ണം പട്ടാമ്പി താലൂക്കിലാണ്. പട്ടാമ്പി മണ്ഡലത്തിൽ 4 വിദ്യാലയങ്ങളിലും തൃത്താലയിൽ 2 വിദ്യാലയങ്ങളിൽ ആണ് അധിക ബാച്ചുകൾ അനുവദിച്ചത്. കൊടുമുണ്ട ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ഹ്യൂമാനിറ്റീസ് ബാച്ചും പട്ടാമ്പി ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂൾ, എടപ്പലം PTMY ഹയർസെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ കോമേഴ്സ് ബാച്ചും, വാടാനാംകുറുശ്ശി ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിൽ സയൻസ് ബാച്ചുമാണ് ലഭിച്ചത്. തൃത്താല മണ്ഡലത്തിൽ പരുതൂർ ഹയർസെക്കൻഡറി സ്കൂളിന് ഹ്യൂമാനിറ്റീസ് ബാച്ചും കുമരനല്ലൂർ അക്കിത്തം മെമ്മോറിയൽ ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിന് സയൻസ് ബാച്ചും ലഭിച്ചു. ഒരു ബാച്ചിൽ 60 വിദ്യാർത്ഥികൾക്കാണ് പ്രവേശനം, ഇത് പ്രകാരം  ജില്ലയിൽ അധികമായി 1740 വിദ്യാർത്ഥികൾക്ക് പ്രവേശനം ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *