ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് കൃഷിഭവനിലാണ് വെസ്റ്റ് കോസ്റ്റ് ടാൾ ഇനത്തിൽപ്പെട്ട തെങ്ങിൻ തൈകളുടെ വിതരണം നടന്നത്. ചാലിശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റംല വീരാൻകുട്ടി തെങ്ങിൻ തൈകളുടെ വിതരണ ഉദ്ഘാടനം നിർവഹിച്ചു.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് യു.കെ.സുരേഷ്ബാബു അധ്യക്ഷത വഹിച്ചു.കൃഷി ഓഫീസർ സി.സൂര്യ പദ്ധതി വിശദീകരണം നടത്തി.പഞ്ചായത്ത് വികസന സ്ഥിരം സമിതി ചെയർപേഴ്സൺ സിജി സാബു,പഞ്ചായത്ത് അംഗങ്ങളായ എ.വിജയൻ,മുഹമ്മദ് മോനു,പഞ്ചായത്ത് സെക്രട്ടറി എം.എം.ജമീല,അസി:കൃഷി ഓഫീസർ എം.ബാലകൃഷ്ണൻ,കൃഷി അസിസ്റ്റന്റ് കെ.ശ്യാം,കർഷകർ തുടങ്ങിയവർ പങ്കെടുത്തു.ആദ്യഘട്ടത്തിൽ 400 തൈകളാണ് വിതരണത്തിനായി എത്തിയിട്ടുള്ളത്.

