തെരുവ് നായ അക്രമണ ഭീതിയിൽ പട്ടാമ്പി ടൗൺ. രാത്രിയെന്നോ പകലെന്നോ ഇല്ലാതെയാണ് യാത്രക്കാർക്കും ജനങ്ങൾക്കും ഭീതി സൃഷ്ടിച്ച് പട്ടാമ്പി ടൗണിൽ തെരുവുനായകൾ കൂട്ടമായി വിലസുന്നത്. നിരവധി ആളുകൾ എത്തുന്ന മേലെ പട്ടാമ്പിയിലാണ് തെരുവ് നായകളുടെ ശല്യം കൂടുതൽ. നാലും മുതൽ 10 ൽ അധികം നായ്ക്കൾ കൂട്ടമായി നഗരത്തിൽ വിലസുന്നത് സ്ഥിരം കാഴ്ചയാണ്. ഏറെ പേടിയിലാണ് ആളുകൾ ബസ് സ്റ്റോപ്പുകളിൽ നിൽക്കുന്നത്. വാഹനയാത്രക്കാർക്കും തെരുവ് നായകൾ അപകട ഭീഷണി ഉയർത്തുന്നുണ്ട്. ഇരു ചക്ര വാഹനയാത്രക്കാർക്കാണ് കൂടുതൽ അപകടമുണ്ടാക്കുന്നത്. പലപ്പോഴും കാൽ നടയാത്രക്കാർക്ക് നേരെ നായകൾ കുരച്ച് ചാടുകയും ആളുകൾ പേടിച്ച് ഓടുന്നതും അപകടങ്ങൾക്കിടവരുത്തുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *