പാലക്കാട് നെല്ലിയാമ്പതിയിൽ റോഡിൽ വീണ്ടും കാട്ടാന. നെല്ലിയാമ്പതി അയ്യപ്പക്ഷേത്രത്തിനും 14th മൈയിൽസിനും ഇടയിലാണ് കാട്ടാന അരമണിക്കൂറിലധികം നേരം നിലയുറപ്പിച്ചത്. ഇതോടെ പാതയിലൂടെയുള്ള വാഹനഗതാഗതം തടസ്സപ്പെട്ടു. കഴിഞ്ഞദിവസവും നെല്ലിയാമ്പതി ചുരത്തിൽ കാട്ടാന ഇറങ്ങി ഗതാഗത തടസ്സം ഉണ്ടാക്കിയിരുന്നു. അക്രമങ്ങൾ ഒന്നും ഉണ്ടാക്കുന്നില്ലെങ്കിലും നിരന്തരം ആന റോഡിൽ ഇറങ്ങുന്നതിനാൽ യാത്രക്കാർ വലിയ ഭീതിയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *