പാലക്കാട് കല്ലടിക്കോട് വീട്ടിനുള്ളിലേക്ക് കാട്ടുപന്നിക്കൂട്ടം ഓടിക്കയറി. കല്ലടിക്കോട് നാരായണൻകുട്ടിയുടെ വീട്ടിലേക്കാണ് ഇന്നലെ വൈകുന്നേരം കാട്ടുപന്നിക്കൂട്ടം ഓടിക്കയറി ഭീതി പരത്തിയത്. ഒരു വലിയ കാട്ടുപന്നിയും രണ്ട് ചെറിയ കാട്ടുപന്നികളുമാണ് ഓടിയെത്തിയത്. സംഭവ സമയം വീട്ടിൽ കുട്ടികൾ ഉണ്ടായിരുന്നു. ഇവർ പേടിച്ച് കരയുകയും മുകളിലത്തെ നിലയിലേക്ക് ഓടിക്കയറുകയും ചെയ്തതിനാൽ അപകട ഉണ്ടാവാതെ രക്ഷപെട്ടു. അര മണിക്കൂറോളം നേരം കാട്ടുപന്നി വീടിനുള്ളിൽ നിലയുറപ്പിച്ചു. വെടിവയ്ക്കാൻ ഷൂട്ടർ എത്തിയപ്പോഴേക്കും കാട്ടുപന്നികൾ പുറകിലെ മതിൽ ചാടി ഓടി.

Leave a Reply

Your email address will not be published. Required fields are marked *