കർഷക സംഘം പാലക്കാട് ജില്ലാ സമ്മേളനത്തിന് കൂറ്റനാട് തുടക്കമായി. രണ്ടുദിവസങ്ങളിലായി കൂറ്റനാട് വാവന്നൂർ ഗാമിയോ കൺവെൻഷൻ സെന്ററിലാണ് കേരള കർഷകസംഘം പാലക്കാട് ജില്ലാ സമ്മേളനം നടക്കുന്നത്. കൊടിമര പതാക ജാഥകൾ ഞായറാഴ്ച വൈകുന്നേരം സമ്മേളന നഗരിയിൽ എത്തിയിരുന്നു. തിങ്കളാഴ്ച നടന്ന പൊതുസമ്മേളനം സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എം സ്വരാജ് ഉദ്ഘാടനം ചെയ്തു.കർഷകസംഘം ജില്ലാ പ്രസിഡണ്ട് കെഡി പ്രസേനൻ അധ്യക്ഷനായി. പി മമ്മിക്കുട്ടി എംഎൽഎ, സംസ്ഥാന സെക്രട്ടറി വത്സൻ പാലോളി, കർഷകസംഘം ജില്ലാ സെക്രട്ടറി എം ആർ മുരളി, സുഭാഷ് ചന്ദ്രബോസ്, ഗോപി കോട്ട പുളിക്കൽ, ടിപി മുഹമ്മദ് മാസ്റ്റർ, ടി കെ നാരായണദാസ്, കൃഷ്ണകുമാർ മാസ്റ്റർ, യു അജയകുമാർ, വി കെ ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു. ചൊവ്വാഴ്ച പ്രതിനിധി സമ്മേളനം, ചർച്ച, ഭാരവാഹി തിരഞ്ഞെടുപ്പ് എന്നിവ നടക്കും. വൈകുന്നേരത്തോടുകൂടി സമ്മേളനം സമാപിക്കും.

