കേരള കർഷകസംഘം പാലക്കാട് ജില്ലാ സമ്മേളനം സമാപിച്ചു. രണ്ടുദിവസങ്ങളിലായി വാവന്നൂർ ഗ്രാമിയോ കൺവെൻഷൻ സെൻററിലാണ് കേരള കർഷകസംഘം പാലക്കാട് ജില്ല സമ്മേളനം നടന്നത്. ആദ്യദിനം പൊതുസമ്മേളനവും രണ്ടാം ദിനം പ്രതിനിധി സമ്മേളനവും നടന്നു. തീറ്റച്ചെലവും ഉൽപ്പാദനച്ചെലവും കുത്തനെ ഉയർന്ന തോടെ പശുവളർത്തൽ ഉപേ ക്ഷിക്കേണ്ട അവസ്ഥയിലായ ക്ഷീരകർഷകരെ സംരക്ഷിക്കാൻ കേന്ദ്രസർക്കാർ നയം തിരുത്തണമെന്നു കേരള കർഷകസംഘം ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.രാജ്യത്തു പാൽ ഉൽപാദനം വർ ധിക്കുമ്പോഴും അതിന്റെ നേട്ടം ചെറുകിട കർഷകരിലേക്ക് എത്തുന്നില്ലെന്നു സമ്മേളനം ചൂണ്ടിക്കാട്ടി.കർഷകസംഘം ജില്ലാ പ്രസിഡന്റായി കെ.ഡി.പ്രസേനനെയും സെക്രട്ടറിയായി എം.ആർ.മുരളി യെയും ട്രഷററായി എസ്.സുഭാ ഷ് ചന്ദ്രബോസിനെയും സമ്മേളനം തിരഞ്ഞെടുത്തു.സംസ്ഥാന സെക്രട്ടറി വത്സൻ പനോള, യു.അജയകുമാർ, സി.ആർ.സജീവ്, പി.സുബ്ര ഹ്‌മണ്യൻ, പി.സ്മ‌ിത, ജോസ് മാത്യൂസ്, വി.സി.രാമചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു. 49 അംഗ ജില്ലാ കമ്മിറ്റിയെയും 15 അംഗ ജില്ലാ നിർവാഹക സമിതിയെയും തിരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *