പാലക്കാട് നഗരത്തിൽ നിന്നും കഞ്ചാവ് പിടികൂടി. 2.4 കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശിയാണ് എക്സൈസിൻ്റെ പിടിയിലായി. സന്തോഷ് കൻഹാറാണ് കഞ്ചാവുമായി പിടിയിലായത്. ഒഡീഷയിൽ നിന്നും പാലക്കാട്ടേക്ക് വിൽപ്പനയ്ക്കായാണ് കഞ്ചാവ് കൊണ്ടുവന്നത്. എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഓപ്പറേഷൻ തണ്ടറിൻ്റെ ഭാഗമായി വ്യാപക പരിശോധന തുടരുകയാണെന്ന് എക്സൈസ് വകുപ്പ്.


