അധിക്ഷേപിക്കുന്ന രീതിയില്‍ ബി.ജെ.പി നേതാക്കള്‍ നടത്തിയ ‘ലുങ്കി വാല’ പരാമര്‍ശത്തിനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ് നേതാവ് വി.ടി. ബല്‍റാം എംഎല്‍എ. സ്വാതന്ത്യ ദിനാഘോഷങ്ങളുടെ ഭാഗമായി ലുങ്കി ധരിച്ചെത്തി ദേശീയപതാക ഉയര്‍ത്തിയാണ് വി.ടി. ബല്‍റാം ബി.ജെ.പിയുടെ മേധാവിത്വത്തിനും വംശീയ അധിക്ഷേപങ്ങള്‍ക്കും എതിരെ വേറിട്ട രീതിയില്‍ പ്രതിഷേധം രേഖപ്പെടുത്തിയത്.

പാര്‍ലമെന്റില്‍ എം.പിമാര്‍ക്ക് നേരെ ബി.ജെ.പി ഉയര്‍ത്തിയ അധിക്ഷേപ പരാമര്‍ശം രാജ്യത്തിന്റെ സാംസ്‌കാരിക വൈവിധ്യത്തിന് നേരേയുള്ള കടന്നുകയറ്റമാണെന്ന് വി.ടി. ബല്‍റാം കുറ്റപ്പെടുത്തി.

രാജ്യസഭയില്‍ പ്രതിപക്ഷാംഗങ്ങള്‍ക്ക് നേരെ ബി.ജെ.പി ഭാഗത്തുനിന്നുണ്ടായ ‘ലുങ്കി വാല’ പരാമര്‍ശം വന്‍ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചിരിക്കുകയാണ്. വംശീയ അധിക്ഷേപത്തിന് മറുപടിയായി തൃത്താല പഞ്ചായത്ത് ഓഫീസിന് മുമ്പിൽ സ്വാതന്ത്ര്യദിന ചടങ്ങില്‍ ലുങ്കി ധരിച്ചെത്തി വി.ടി. ബല്‍റാം ദേശീയപതാക ഉയര്‍ത്തി.

Leave a Reply

Your email address will not be published. Required fields are marked *