സ്ത്രീയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി മാല പൊട്ടിക്കാൻ ശ്രമിച്ച കേസിൽ കഴനി കാവശ്ശേരി സ്വദേശിയായ യുവാവ് പിടിയിലായി. കഴനി കല്ലേപുള്ളി 24 വയസുകാരൻ വിശ്വനാഥൻ എന്നയാളെയാണ് പാലക്കാട് ടൗൺ സൗത്ത് പോലീസ് പിടികൂടിയത്.

കുന്നത്തൂർമേട് പെട്രോൾ പമ്പിന് പിൻവശമുള്ള എ. ആർ. നായർ കോളനിക്ക് സമീപം വെച്ചായിരുന്നു സംഭവം. ജോലിക്ക് പോകുകയായിരുന്ന സ്ത്രീയെ പ്രതി കത്തി കാണിച്ച് ഭയപ്പെടുത്തി คว കവരാൻ ശ്രമിക്കുകയായിരുന്നു. തടയുന്നതിനിടെ താഴെ വീണ സ്ത്രീ ബഹളം വെച്ചതിനെ തുടർന്ന് നാട്ടുകാർ ഓടിക്കൂടുകയായിരുന്നു. ഭയന്നോടിയ പ്രതിയെ നാട്ടുകാരും സ്ഥലത്തെത്തിയ പോലീസും ചേർന്ന് പിന്തുടർന്ന് പിടികൂടുകയായിരുന്നു.

പ്രതി സ്ഥിരമായി വീട്ടിൽ നിൽക്കാതെ വിവിധ സ്ഥലങ്ങളിൽ കറങ്ങിനടന്ന് ചെറുകിട മോഷണങ്ങൾ നടത്താറുള്ളയാളാണ്. മോഷണത്തിലൂടെ ലഭിക്കുന്ന പണം ധൂർത്തടിച്ചു ജീവിക്കുന്നതാണ് ഇയാളുടെ രീതി. പ്രതിക്ക് മറ്റ് കേസുകളിൽ പങ്കുണ്ടോയെന്ന് പോലീസ് പരിശോധിച്ചു വരികയാണ്.

പാലക്കാട് ടൗൺ സൗത്ത് എസ്.ഐമാരായ അജാസുദീൻ, ശ്രീധർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ കലാധരൻ, പ്രദീപ്, രാജീദ്. ആർ, പ്രസാദ്, ഷാലു കെ.എസ്, മഹേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *