പട്ടാമ്പി ഓർച്ചാഡിനോട് അനുബന്ധിച്ചാണ് ഫാം ടൂറിസം ലക്ഷ്യമിട്ട് ഓക്സിജൻ പാർക്ക് പദ്ധതി ആവിഷ്കരിച്ചത്. ഒന്നാംഘട്ടം പൂർത്തിയായതോടെ പാർക്ക് ജനങ്ങൾക്ക് തുറന്നുകൊടുത്തു. 5 കോടി രൂപയാണ് പദ്ധതിക്ക് വകയിരുത്തിയത്. എന്നാൽ തിരഞ്ഞെടുപ്പും മറ്റും കാരണം ശൗചാലയ സൗകര്യവും അനുബന്ധ സൗകര്യവും കാർഷിക വിപണന കേന്ദ്രവുമൊക്കെ ഒരുക്കുന്നത് നീണ്ടുപോയി. ഈ സാഹചര്യത്തിലാണ് പ്രവർത്തികൾ വേഗത്തിലാക്കുന്നതിന് മുഹമ്മദ് മുഹ്സിൻ എംഎൽഎ യുടെ നേതൃത്വത്തിൽ ഓർച്ചാഡിൽ യോഗം ചേർന്നത്. ഓക്സിജൻ പാർക്ക് പദ്ധതിയോട് ഉദ്യോഗസ്ഥർ വലിയ താലപര്യമില്ലാത്തതായാണ് തോന്നിയിട്ടുള്ളതെന്ന് മുഹമ്മദ് മുഹ്സിൻ എംഎൽഎ വിമർശിച്ചു.പദ്ധതിയുടെ തുടർ പ്രവർത്തനത്തിന് 50 ലക്ഷം രൂപ കൂടി അനുവദിച്ചതായി എംഎൽഎ പറഞ്ഞു.നഗരസഭ ചെയർപേഴ്സൺ ടിപി ഷാജി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് AP രാമദാസ് മാസ്റ്റർ, ഓങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പിപി വിജയൻ, നഗരസഭ വൈസ് ചെയർപേഴ്സൺ അസ്ന ഹനീഫ, അഗ്രികൾച്ചർ അസിസ്റ്റൻ്റ് ഡയറക്ടർ ടി ടി തോമസ്, kldc പ്രതിനിധി ബോബൻ തുടങ്ങിയവരും സന്നദ്ധ സംഘടന പ്രതിനിധികളും പങ്കെടുത്തു.

