Author: samakalikamonline@gmail.com

പട്ടാമ്പി : മഴ ശക്തമാകുന്നു; ജില്ലാ കളക്ടർ പട്ടാമ്പിയിൽ; അടിയന്തിര സാഹചര്യം നേരിടാൻ സജ്ജമെന്ന് മുഹമ്മദ് മുഹ്സിൻ MLA

കാലവർഷത്തിന്റെ ഭാഗമായി പുഴയിലെ ജലനിരപ്പും റെഗുലേറ്ററുകളുടെ സ്ഥിതിയും മനസ്സിലാക്കാൻ പാലക്കാട് ജില്ലാ കളക്ടർ കെ സുധീർ പട്ടാമ്പി തൃത്താല മേഖലകളിൽ സന്ദർശനം നടത്തി. പട്ടാമ്പിയിൽ ഭാരതപ്പുഴ, പാലം എന്നിവിടങ്ങളിലും തൃത്താലയിൽ വെള്ളിയാങ്കല്ല് റെഗുലേറ്റർ എന്നിവിടങ്ങൾ സന്ദർശിച്ചു. പട്ടാമ്പിയിലെ സ്ഥിതിഗതികളെ കുറിച്ച് മുഹമ്മദ്…

പട്ടാമ്പി: കൊടുമുണ്ടയിലെ തെരുവുനായ ആക്രമണം; കാൽനടയാത്രക്കാരന് കടിയേറ്റു

പട്ടാമ്പിയിൽ കാൽനടയാത്രക്കാരന് തെരുവുനായുടെ കടിയേറ്റു. കൊടുമുണ്ട പൂളക്ക പറമ്പ് ഭാഗത്ത് വൈകുന്നേരത്താണ് സംഭവം. വടക്കത്തോടെ വീട്ടിൽ 54 വയസ്സുകാരൻ അച്യുതാനന്ദനാണ് കടിയേറ്റത്. ഞായറാഴ്ച ഉച്ചയോടെ നടന്നുപോകുമ്പോൾ തെരുവുനായ പുറകിൽ കൂടി വന്ന് ആക്രമിക്കുകയായിരുന്നു. അച്യുതാനന്ദൻറെ കാലിൽ രണ്ടിടങ്ങളിലായി കടിയേറ്റു. പരിക്കേറ്റ ഇയാൾ…

പാലക്കാട് : കിഴക്കഞ്ചേരി പാലക്കുഴി വെള്ളച്ചാട്ടത്തിൽ അകപ്പെട്ട തമിഴ്നാട് സ്വദേശിനിയുടെ മൃതദേഹം കണ്ടെത്തി.

പാലക്കാട് കിഴക്കഞ്ചേരി പാലക്കുഴി വെള്ളച്ചാട്ടത്തിൽ അകപ്പെട്ട തമിഴ്നാട് സ്വദേശിനിയുടെ മൃതദേഹം കണ്ടെത്തി. കൂടെയുണ്ടായിരുന്ന സുഹൃത്തിനെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. ഞായറാഴ്ച ഉച്ചയ്ക്കാണ് അപകടമുണ്ടായത്. തമിഴ്നാട് കോയമ്പത്തൂരിൽ ഐടി കമ്പനിയിൽ വർക്ക് ചെയ്യുന്ന അഞ്ച് പേർ അടങ്ങുന്ന സംഘമാണ് പാലക്കാട് കിഴക്കഞ്ചേരി പാലക്കുഴി വെള്ളച്ചാട്ടത്തിൽ…

പാലക്കാട് : അഴയില്‍ നിന്ന് ഷോക്കേറ്റ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

ആലത്തൂർ തെന്നിലാപുരത്ത് അഴയില്‍ നിന്ന് ഷോക്കേറ്റ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. തെന്നിലാപുരം സ്വദേശിനി ശാരദ (62)യാണ് ഇന്ന് പുലർച്ചെ മരിച്ചത്. ഇക്കഴിഞ്ഞ ജൂലൈ 24-നാണ് അപകടമുണ്ടായത്. തുണി കഴുകിയ ശേഷം അഴയില്‍ വിരിക്കുന്നതിനിടെയാണ് ശാരദയ്‌ക്ക് വൈദ്യുതാഘാതമേറ്റത്. വീടിന്റെ ഇരുമ്പ്…

പട്ടാമ്പി : തിരുവേഗപ്പുറയില് സ്കൂട്ടർ ലോറിയിലും കാറിലും ഇടിച്ച് സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം

തിരുവേഗപ്പുറയില് സ്കൂട്ടർ ലോറിയിലും കാറിലും ഇടിച്ച് സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം. എടപ്പലം അമ്പാടി കുന്നത്ത് അനിൽകുമാർ ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. സ്കൂട്ടർ കൊണ്ട് കാറിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ എതിർശയിൽ വന്ന ലോറിയിൽ ഇടിക്കുകയും തുടർന്ന് കാറിലും ഇടിച്ചാണ് അപകടമുണ്ടായതെന്നാണ്…

പാലക്കാട് : കനത്ത മഴ; മംഗലം അണക്കെട്ട് തുറന്നു

മംഗലം ഡാമിന്റെ നീരൊഴുക്ക് ക്രമാതീതമായി ഉയർന്ന സാഹചര്യത്തിൽ അണക്കെട്ടിൻ്റെ സ്‌പിൽവേ ഷട്ടറുകൾ അഞ്ച് സെന്റീമീറ്റർ തുറന്നു. 77.57 മീറ്ററാണ് ഡാമിലെ നിലവിലെ ജലനിരപ്പ്. 77.88 മീറ്ററാണ് പരമാവധി സംഭരണ ശേഷി.തുടർച്ചയായ മഴയെത്തുടർന്ന് അണക്കെട്ടിലെ ജലനിരപ്പ് അപകടനില കടന്ന സാഹചര്യത്തിലാണ് ആറു സ്‌പിൽവേ…

തൃത്താല : വെള്ളിയാങ്കല്ല് റെഗുലേറ്ററിൻ്റെ 20 ഷട്ടറുകൾ തുറന്നു

ശക്തമായ മഴയിൽ തൃത്താലയില് ഭാരതപ്പുഴയിൽ ജലനിരപ്പ് വർദ്ധിച്ചതിനാൽ വെള്ളിയാങ്കല്ല് റഗുലേറ്ററിൻ്റെ ഷട്ടറുകൾ തുറന്നു. 27 ഷട്ടറുകളിൽ 20 എന്നാണ് തുറന്നത്. മൂന്നര മീറ്ററാണ് തടയണയുടെ സമ്പരണ ശേഷി. ജലനിരപ്പ് ഉയർന്നാൽ ജല സംഭരണിയുടെ ഭാഗത്തെ ജനവാസ മേഖലയിലേക്ക് വെള്ളം കയറാൻ സാദ്ധ്യത…

പാലക്കാട് : മഴ ശക്തമായി, ഡാമുകളുടെ ഷട്ടറുകൾ തുറന്നു, റോഡുകൾ വെള്ളത്തിനടിയിലായി

രാത്രിമുതൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ.അതിശക്തമായ മഴയാണ് പെയ്തത്. രാവിലെ ആയപ്പോഴേക്കും പലയിടങ്ങളിലും റോഡുകളും പാലങ്ങളും വെള്ളത്തിനടിയിലായി. പട്ടാമ്പിയിൽ ഭാരതപ്പുഴയിൽ നീരൊഴുക്ക് വർധിക്കുകയും തൃത്താല വെള്ളിയാങ്കല്ല് റെഗുലേറ്ററിൻ്റെ 20 ഷട്ടറുകൾ തുറക്കുകയും ചെയ്തു. നവീകരണം നടക്കുന്ന ഒറ്റപ്പാലം ചെർപ്പുളശ്ശേരി റോഡിൽ വെള്ളക്കെട്ട് രൂപം…

പാലക്കാട് : വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

കനത്ത മഴയെ തുടർന്ന് പാലക്കാട് ജില്ലയിൽ റെഡ്അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ശനിയാഴ്ച ജില്ലയിലെ പ്രൊഫഷണൽ കോളേജ് ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാകളക്ടർ അവധി പ്രഖ്യാപിച്ചു.

തൃത്താല: ഹോട്ടലിലെ പലഹാര അലമാര ഗുഡ്സ് ഓട്ടോറിക്ഷയിൽ കടത്തിക്കൊണ്ടുപോയി

പാലക്കാട്‌ തൃത്താല കൂടല്ലൂരിൽ ഹോട്ടലിൽ മോഷണം. പലഹാര അലമാര ഗുഡ്സ് ഓട്ടോയിൽ കടത്തിക്കൊണ്ടുപോയി. മോഷണത്തിൻ്റെ CCTV ദൃശ്യങ്ങൾ പുറത്ത് വന്നു. കൂടല്ലൂർ ജാറം റോഡിന് സമീപത്തെ അറഫ ഹോട്ടലിൽ നിന്നാണ് പലഹാര അലമാര കടത്തിക്കൊണ്ട് പോയത്. ബുധനാഴ്ച പുലർച്ചെ നാല് മണിയോടെയാണ്…