ഷൊർണൂർ റെയിൽവേ സ്റ്റേഷൻ പട്ടാളം വളഞ്ഞു. റെയിൽവേ സ്റ്റേഷനിൽ എത്തിയ യാത്രക്കാരെല്ലാം ആദ്യം ചിന്തിച്ചത് ഇങ്ങനെയാണ്. പിന്നെയാണ് കാര്യം മനസ്സിലായത്. ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയ യാത്രക്കാർ ആദ്യം ഒന്ന് അമ്പരന്നു. ഷൊർണൂർ റെയിൽവേ സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലും രണ്ടാം നമ്പർ പ്ലാറ്റ്ഫോമിലുമായി തോക്കുപിടിച്ച 200 ലധികം പട്ടാളക്കാർ. മിക്ക യാത്രക്കാരും ഒന്ന് നിന്ന് നന്നായി നോക്കി. ചിലർ റെയിൽവേ സ്റ്റേഷന് ബോംബ് ഭീഷണിയും ഉണ്ടോ എന്നായിരുന്നു ചോദ്യം. ഒടുവിലാണ് യാത്രക്കാർക്ക് കാര്യം മനസ്സിലായത്.

മലപ്പുറത്തു നിന്ന് ക്യാമ്പ് കഴിഞ്ഞ് എത്തിയ 200ലധികം പട്ടാളക്കാർ ഷോർണൂർ റെയിൽവേ സ്റ്റേഷനിലാണ് വന്നിറങ്ങിയത്. ഇവിടെനിന്ന് ഗുജറാത്തിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ് പട്ടാളക്കാരൻ. റെയിൽവേ സ്റ്റേഷനും പ്ലാറ്റ്ഫോമിലായി 200ൽ അധികം തോക്കുകളാണ് നിരത്തി വെച്ചിട്ടുള്ളത്. ഇത് കാണാനും യാത്രക്കാർ തടിച്ചുകൂടി. ഒടുവിൽ രാവിലെ 10 30 മണിയോടുകൂടി കോയമ്പത്തൂരിൽ നിന്നും മംഗലാപുരത്തിലേക്കുള്ള പാസഞ്ചർ ട്രെയിൻ എത്തിയപ്പോൾ അതിലേക്ക് ബാഗുകൾ എല്ലാം കയറ്റി പിന്നീട് തോക്കുമായി പട്ടാളക്കാരും കയറി. അപ്രതീക്ഷിതമായി പ്ലാറ്റ്ഫോം പട്ടാളം വളഞ്ഞപ്പോൾ അവരെ കൂടെ നിർത്തി ഫോട്ടോയെടുക്കാനും തോക്ക് തൊട്ടു നോക്കാനും ഒക്കെയായിരുന്നു ആളുകളുടെ തിരക്ക്. ഒടുവിൽ കൈവീശി കാണിച്ച് പട്ടാളക്കാരെയും ആളുകൾ യാത്രയാക്കി.

Leave a Reply

Your email address will not be published. Required fields are marked *