പട്ടാമ്പിയിൽ മെഗാ ഇ ചലാൻ അദാലത്ത് സംഘടിപ്പിച്ചു. ഗതാഗത നിയമലംഘനങ്ങളുമായി ബന്ധപ്പെട്ടുള്ള ചലാനുകൾ പിഴയടച്ച് തീർക്കുവാൻ ആയാണ് മെഗാ അദാലത്ത് സംഘടിപ്പിച്ചത്. പട്ടാമ്പി മിനി സിവിൽ സ്റ്റേഷൻ കോൺഫറൻസ് ഹാളിൽ നടന്ന അദാലത്തിൽ പോലീസ് മോട്ടോർ വാഹന വകുപ്പ് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥർ പങ്കെടുത്തു. ഗതാഗത നിയമലംഘനത്തിന് ഈടാക്കിയ പിഴ അടക്കാത്തതും കോടതിയിലേക്ക് കൈമാറിയതുമായ കേസുകളിൽ പിഴയടച്ച് തീർപ്പാക്കി. 148 ചലാൻ കേസുകളാണ് അദാലത്തിൽ എത്തിയത്. ഇതിൽ 1,30,600 രൂപ പിഴയിനത്തിൽ ഈടാക്കി.



