പാലക്കാട് ചാലിശ്ശേരി പിഷാരിക്കൽ ദുർഗ്ഗ ദേവി ക്ഷേത്രത്തിലാണ് മോഷണം തുടർക്കഥയാകുന്നത്. രണ്ടു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് മോഷണം നടക്കുന്നത്. ക്ഷേത്രത്തിനുള്ളിലെ സ്റ്റോർ റൂമിൻ്റെ വാതിൽ തകർത്താണ് മോഷണം നടത്തിയിട്ടുള്ളത്. ഉരുളികളും, വർഷങ്ങൾ പഴക്കമുള്ള കലശ കുടങ്ങളും, ക്ഷേത്രത്തിൽ നിത്യേന ഉപയോഗിക്കുന്ന വിലപിടിപ്പുള്ള പാത്രങ്ങളുമാണ് സ്ഥിരം കവരുന്നത്. ക്ഷേത്രം തുറക്കാനെത്തിയ പൂജാരിയാണ് മോഷണ വിവരം ആദ്യം അറിഞ്ഞത്. തുടർന്ന് ക്ഷേത്രം ഭാരവാഹികളെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ ഭാരവാഹികൾ ചാലിശ്ശേരി പൊലീസിൽ പരാതി നൽകി. പോലീസ് ക്ഷേത്രത്തിലെത്തി പരിശോധന നടത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *