പട്ടാമ്പിയില് വ്യാപാര സ്ഥാപനത്തിൽ അക്രമം നടത്തി ജീവനക്കാരനെ മർദ്ദിച്ചു. വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം. പട്ടാമ്പി പാലക്കാട് റോഡിൽ മഞ്ഞളുങ്ങളിലുള്ള പോപ്പുലർ ജെസിബി ഡീലർ ഓഫീസിലാണ് സംഭവം. മലപ്പുറം കോട്ടപ്പുറം സ്വദേശി അബ്ദുൽ ലത്തീഫ് എന്നയാൾ കഴിഞ്ഞ ദിവസം ഇവിടെ നിന്നും ജെസിബി വാങ്ങിയിരുന്നു. ജെസിബിയുടെ സ്പെയർ പാർട്‌സുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിന് പിന്നിലെന്നാണ് പറയുന്നത്. രാവിലെ സ്ഥാപനത്തിലേക്ക് അബ്ദുൽ ലത്തീഫ് ഫോൺ വിളിച്ച് വാക്ക് തർക്കമുണ്ടായി. തുടർന്നാണ് വൈകീട്ട് കോട്ടപ്പുറം സ്വദേശികളായ അബ്ദുല്ലത്തീഫ്, അഖിൽ എന്നിവർ സ്ഥാപനത്തിലെത്തി മാനേജർ ആലിക്കപ്പറമ്പ് സ്വദേശി വിപിനെ ക്രൂരമായി മർദ്ദിച്ചത്. സംഭവത്തിൽ അബ്ദുൽ ലത്തീഫിനെയും, അഖിലിനേയും പട്ടാമ്പി പോലീസ് അറസ്റ്റ് ചെയ്തു. തലക്കും നട്ടെല്ലിനും പരിക്കേറ്റ വിപിനെ ആദ്യം പട്ടാമ്പി ഗവ താലൂക്ക് ആശുപത്രിയിലും തുടർന്ന് വിദഗ്ദ്ധ ചികിത്സക്കായി പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി.


