വനിതാ പോലീസ് ഉദ്യോഗസ്ഥയുടെ വീട്ടിൽ നിർത്തിയിട്ട ബൈക്ക് മോഷ്ടിച്ച പ്രധാന പ്രതി അറസ്റ്റിൽ.പുതുക്കോട് മണപ്പാടം കണക്കന്നൂർ സ്വദേശി രാജി എന്ന ഷിജു (40) ആണ് അറസ്റ്റിലായത്.ഈ കേസിലെ മറ്റൊരു പ്രതിയായിരുന്ന തമിഴ്നാട് സ്വദേശി മാതേഷ് നേരത്തെ പിടിയിലായിരുന്നു.കഴിഞ്ഞ ജൂലൈ 18നാണ് വടക്കഞ്ചേരി പോലീസ് സ്റ്റേഷനിൽ പോലീസ് ഉദ്യോഗസ്ഥയുടെ മണപ്പാണത്തെ വീട്ടിൽ നിന്നും രാത്രി ബൈക്ക് മോഷണം പോയത്.തുടർന്നു നടത്തിയ അന്വേഷണത്തിൽ മൂന്നുദിവസത്തിനുള്ളിൽ തമിഴ്നാട്ടിൽ നിന്നുമാണ് ബൈക്ക് കണ്ടെത്തിയത്.ബൈക്ക് കൈവശം വച്ചിരുന്ന മാതേഷിനെ ചോദ്യം ചെയ്തതിൽ നിന്നാണ് മണപ്പാടം സ്വദേശിയായ ഷിജുവാണ് ബൈക്ക് മോഷ്ടിച്ച് മാധേഷിന് കൈമാറിയതെന്ന് ലഭിച്ചത്.പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഷിജുവിനെ കഴിഞ്ഞദിവസം മണപ്പാടത്തെ നിന്നും പിടികൂടിയത്.പിടിയിലായ രണ്ടുപേരും മുൻപ് നിരവധി കഞ്ചാവ് കേസുകളിലും, വാഹനം മോഷണ കേസിലും പ്രതികളാണെന്ന് വടക്കഞ്ചേരി പോലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *