അന്തരിച്ച മുൻ എംഎൽഎയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ അച്യുതന് വിടചൊല്ലി രാഷ്ട്രീയ കേരളം. പൊതുദർശനത്തിനുശേഷം മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കുകയാണ് കോൺഗ്രസ് നേതാവും ചിറ്റൂർ മുൻ എംഎൽഎയുമായ കെ അച്യുതന്റെ മരണം. തിങ്കളാഴ്ച വസതിയിലും ചൊവ്വാഴ്ച ചിറ്റൂർ നെഹ്റു ഓഡിറ്റോറിയം, ചിറ്റൂർ തത്തമംഗലം നഗരസഭ, തത്തമംഗലം സർവീസ് സഹകരണ ബാങ്ക് എന്നിവിടങ്ങളിൽ പൊതുദർശനം നടന്നു. മുഖ്യമന്ത്രി വി ഡി സതീശൻ ഉൾപ്പെടെയുള്ള ജനപ്രതിനിധികളും രാഷ്ട്രീയപാർട്ടി നേതാക്കളും നാനാ തുറകളിലുള്ള പ്രമുഖരും അന്തിമോപചാരം അർപ്പിച്ചു. അച്യുതന്റെ  മകനും എംഎൽഎയുമായ സുമേഷ് അച്യുതനും മകൾ ഷീബയും  ചേർന്ന് അന്ത്യകർമ്മങ്ങൾ നിർവഹിച്ചു. നിലവിലെ എംഎൽഎ സുമേഷ് അച്യുതൻ്റെ പിതാവാണ്. ചിറ്റൂർ മണ്ഡലത്തെ പ്രതിനിധീകരിച്ച് 1996, 2001, 2006, 2011 വർഷങ്ങളിൽ കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം ദീർഘകാലം മണ്ഡലത്തിന്‍റെ ജനപ്രതിനിധിയായി പ്രവർത്തിച്ചു. കർഷകൻ, സഹകരണ പ്രവർത്തകൻ, രാഷ്ട്രീയ പ്രവർത്തകൻ എന്നീ നിലകളിലും ശ്രദ്ധേയനായിരുന്ന കെ. അച്യുതൻ തത്തമംഗലം സർവീസ് സഹകരണ ബാങ്കിന്റെ പ്രസിഡന്‍റായും ചിറ്റൂർ-തത്തമംഗലം നഗരസഭയുടെ ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *