ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി ആർപിഎഫ് ക്രൈം വിംഗ് , ആർപിഎഫ്/പാലക്കാട്, എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ്/പാലക്കാട് എന്നിവയുടെ സംയുക്ത സംഘം നടത്തിയ പരിശോധനയിലാണ് പാലക്കാട് റെയിൽവേ സ്റ്റേഷനിൽ നിന്ന് 71 കിലോയധികം കഞ്ചാവ് പിടികൂടിയത്. സംഭവത്തിൽ പശ്ചിമ ബംഗാൾ മുർഷിദാബാദ് സ്വദേശികളായ മൈനുൽ ഇസ്ലാം (21), മന്നൻ മൊല്ല (38), തോജമ്മൽ എസ്.കെ. (36), നൂർ ഇസ്ലാം (19) എന്നിവരെ അറസ്റ്റ് ചെയ്തു. പിടികൂടിയ കഞ്ചാവിന് വിപണിയിൽ ഏകദേശം 35 ലക്ഷം രൂപയോളം വില വരും. ആർപിഎഫ്/പാലക്കാട് ഇൻസ്പെക്ടർ ഗിരീഷ് സി, എക്സൈസ് ഇൻസ്പെക്ടർ നൗഫൽ, എന്നിവരുടെ നേത്രത്വത്തിൽ നടന്ന പരിശോധനയിൽ ആർപിഎഫ് ക്രൈം വിംഗ് എസ്.ഐ. എ.പി. അജിത് അശോക്, എക്‌സൈസ് എസ്.ഐ. അജു പി. ഷാജി, ആർപിഎഫ്/പാലക്കാട് എ.എസ്.ഐ. ജ്ഞാനാനന്ദ്, ആർപിഎഫ് ക്രൈം വിംഗ് കോൺസ്റ്റബിൾമാരായ എം. പ്രസാദ്, എൻ. ശ്രീജിത്ത്, എക്സൈസ് ഉദ്യോഗസ്ഥരായ രജിത്, ഹരികൃഷ്ണൻ, അസ്കർ, സുധീഷ് കുമാർ എന്നിവർ അടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്. സംഭവത്തിൽ പാലക്കാട് എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് NDPS Act പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് തുടർ അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *