പാലക്കാട് ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുന്ന മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻ്റെ പ്രതീകത്മക ശവമഞ്ചവുമായി നഗരത്തിൽ പ്രതിഷേധ മാർച്ച് നടത്തി സ്റ്റേഡിയം ബസ് സ്റ്റാൻ്റിനു സമീപം മൃതദേഹം സംസ്കരിച്ചു ചിതാഭസ്മം സ്റ്റേഡിയം ബസ് സ്റ്റാൻ്റിലെ മൂത്രപുരയിൽ നിമഞ്ചനം ചെയ്തു, പുണ്യനദികളിൽ നിമഞ്ചനം ചെയ്താൽ നദി പോലും മലീമസമാകും എന്നതിനലാണ് മൂത്രപ്പുരയിൽനിമഞ്ചനം ചെയ്തതെന്ന് പ്രതിഷേധക്കാർ അറിയിച്ചു ,പ്രതിഷേധയോഗം ഡി.സി.സി ജനറൽ സെക്രട്ടറി കെ. ഭവദാസ് ഉദ്ഘാടനം ചെയ്തു, ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ് സി.വി സതീഷ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ സുധാകരൻ പ്ലാക്കാട്ട്, എ.സുരേഷ്, ഹരിദാസ് മച്ചിങ്ങൽ,മണ്ഡലം പ്രസിഡൻ്റുമാരായ രമേശ് പുത്തുർ, എസ്.സേവ്യർ, എസ്.എം. താഹ, നേതാക്കളായ സി. നിഖിൽ, ,വി.ആറുമുഖൻ, എസ്.കുപ്പേലൻ, വി.മോഹനൻ, അബു പാലക്കാടൻ, എം.കെ സിദ്ധാർത്ഥൻ, കെ.പ്രഭുൽ കുമാർ, ഉമ്മർ ഫാറൂഖ്,കാജാ എച്ച് ജൈലാവുദ്ധിൻ, എസ്.രവീന്ദ്രൻ, എ.കെ റോബിൻസൺ, നടരാജൻ കുന്നുംപുറം, കരുണാകരൻ കണ്ണാടി, കെ.ചന്ദ്രൻ,വി.മോഹൻ ബാബു, കെ.പ്രതിഭ, മുരളി എലന്തിയൻകാട്. എൻ. ശെൽവൻ, എന്നിവർ പ്രസംഗിച്ചു

