നിയന്ത്രണം വിട്ട കാർ വീടിന്റെ മതിലിലും തുടർന്ന് വൈദ്യുതി തൂണിലും ഇടിച്ച് അപകടം. ആളപായമില്ല. വൈദ്യുതി തൂൺ രണ്ടായി തകർന്നു. പട്ടാമ്പി പള്ളിപ്പുറം പാതയിൽ വ്യാഴാഴ്ച രാവിലെയാണ് സംഭവം. മുതുതല ഭാഗത്ത് നിന്നും കൂറ്റനാട് ഭാഗത്തേക്ക് പോകുയായിരുന്നു കാറാണ് നിയന്ത്രണം വിട്ട് വൈദ്യുതി തൂണിൽ ഇടിച്ചത്. കാറിൽ കൂറ്റനാട് സ്വദേശികളായ രണ്ട് പേരാണ് ഉണ്ടായിരുന്നത്. ഇവർക്ക് കാര്യമായ പരിക്ക് പറ്റിയിട്ടില്ല. ഇടിയുടെ ആഘാതത്തിൽ പോസ്റ്റ് രണ്ടായി പിളർന്നു. അപകടത്തെ തുടർന്ന് പ്രദേശത്ത് വൈദ്യുതി ബന്ധം താറുമാറായി. കെ.എസ്.ഇ.ബി.അധികൃതർ സ്ഥലത്ത് എത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *