സംസ്ഥാന പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതിൽ പ്രതിഷേധിച്ച് എസ്എഫ്ഐ പ്രവർത്തകർ പാലക്കാട്ടെ പി എസ് സി ആസ്ഥാനമന്ദിരം ഉപരോധിച്ചു. ഇന്ന് രാവിലെ നടക്കേണ്ടിയിരുന്ന ബിവറേജസ് കോർപ്പറേഷൻ പരീക്ഷയ്ക്കുള്ള ചോദ്യപേപ്പറിന് പകരം ആലപ്പുഴയിൽ ഉച്ചയ്ക്ക് നടക്കേണ്ടിയിരുന്ന PSC പരീക്ഷയുടെ ചോദ്യപേപ്പർ ആണ് നൽകിയത്. ഇതോടെ ഉച്ചയ്ക്ക് നടക്കേണ്ടിയിരുന്ന പരീക്ഷ മാറ്റിവയ്ക്കുകയായിരുന്നു. യുഡിഎഫ് സർക്കാർ അറിഞ്ഞു കൊണ്ടാണ് ചോദ്യപേപ്പർ ചോർന്നത് എന്ന് എസ്എഫ്ഐ ആരോപിച്ചു. അവർക്ക് താല്പര്യം ഉള്ളവരെ തിരികെ കേറ്റാൻ ആണ് ശ്രമമെന്നും ആരോപിച്ചു. ഇതിൽ പ്രതിഷേധിച്ചാണ് ഓഫീസ് ഉപരോധം നടന്നത്. സമരക്കാർ പിരിഞ്ഞു പോകാൻ കൂട്ടാക്കാത്തതിനെ തുടർന്ന് പോലീസ് പ്രവർത്തകരെ ബലംപ്രയോഗിച്ചു നീക്കി. പോലീസുമായി സഹകരിക്കാൻ പ്രവർത്തകർ തയ്യാറാവാതിരുന്നത് വലിയ സംഘർഷ സാധ്യത ആയിരുന്നു പ്രദേശത്ത് ഉണ്ടാക്കിയത്. എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം എസ് വിബിൻ, ജില്ലാ സെക്രട്ടറി വി വി അഭിഷേക്, പ്രസിഡൻറ് മുഹമ്മദ് ഷാദുരിഎന്നിവർ നേതൃത്വം നൽകി.



