ചാത്തനൂർ ജി എൽ പി സ്‌കൂളിലാണ് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ തിരുമിറ്റക്കോട് യൂണിറ്റ് കൺവെൻഷൻ സംഘടിപ്പിച്ചത്. തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ. പി. വിബിലേഷ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡൻ്റ് കെ. രാവുണ്ണി അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ പുതിയ അംഗങ്ങളെ സ്വീകരിച്ചു. കെ. എസ്. എസ്. പി.യു തൃത്താല ബ്ലോക്ക് സെക്രട്ടറി എ.വി. ഹംസത്തലി സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. തിരുമിറ്റക്കോട് ഗ്രാമ പഞ്ചായത്ത് അംഗം പി. മണികണ്ഠൻ, മൊയ്തീൻഷാ. കെ. എസ്, പി. ശിവശങ്കരൻ, കെ. മുരളീധരൻ, സെക്രട്ടറി കെ. ഗോപിനാഥൻ, ഡോ. കെ. ആർ. ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. പെൻഷൻ കാരുടെ പ്രശ്നങ്ങൾ പരിഗണിക്കണമെന്ന് കെ.എസ്. എസ്.പി.യു തിരുമിറ്റക്കോട് യൂണിറ്റ് കൺവെൻഷൻ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കൺവെൻഷൻ്റെ ഭാഗമായി നവാഗതരെ സ്വീകരിക്കലും നടന്നു. 

Leave a Reply

Your email address will not be published. Required fields are marked *