സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ വർധനവ് രേഖപ്പെടുത്തി. 22 കാരറ്റ് സ്വർണം ഗ്രാമിന് 70 രൂപയാണ് ഇന്ന് കൂടിയത്. 13,220 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. പവന് 560 രൂപയാണ് കൂടിയത്. 1,05,760 രൂപയാണ് വിപണിവില. 24 കാരറ്റ് സ്വർണത്തിനും വില കൂടി. ഒരു ഗ്രാമിന് 76 രൂപ കൂടി 14,422 രൂപയാണ് വിപണിവില. ഒരു പവന് 608 രൂപ കൂടി 1,15,376 രൂപയാണ് വിപണിവില.പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷം ആരംഭിച്ച പശ്ചാത്തലത്തിൽ വിലയിടിയുമോയെന്നാണ് ഉപഭോക്താക്കൾ ഉറ്റുനോക്കുന്നത്. രാജ്യാന്തര തലത്തിൽ സ്വർണ വില 3000 ഡോളറിൽ താഴേക്ക് വീണാൽ കേരളത്തിൽ പവന് ഒരു ലക്ഷത്തിൽ കുറവായിരിക്കും വില. എന്നാൽ സ്വർണവിലയിൽ കുറവുണ്ടായിട്ടുണ്ടെങ്കിലും പണിക്കൂലിയുൾപ്പെടെ മറ്റൊരു വിലയാവും നമ്മൾ നൽകേണ്ടി വരിക.

Leave a Reply

Your email address will not be published. Required fields are marked *