സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും സിഐടിയു നേതാവുമായിരുന്ന എൻ ഉണ്ണികൃഷ്ണൻ അനുസ്മരണം ഓങ്ങല്ലൂർ ഗ്രാന്റ് ഇവന്റ് സെന്ററിൽ സംഘടിപ്പിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ശ്രീകൃഷ്ണപുരം ഏരിയ സെക്രട്ടറി കെ ജയദേവൻ മുഖ്യപ്രഭാഷണം നടത്തി. ഏരിയ സെക്രട്ടറി ടി ഗോപാലകൃഷ്ണൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടേറിയറ്റ് അംഗം സുബൈദ ഇസഹാഖ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ ടി കെ നാരായണദാസ്, എൻ പി വിനയകുമാർ എന്നിവർ സംസാരിച്ചു. സംഘാടക സമിതി ചെയർമാൻ ടി വി ഗിരീഷ് സ്വാഗതവും ഏരിയ കമ്മിറ്റി അംഗം പി വി രതീഷ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *