പട്ടാമ്പിയിൽ സ്വകാര്യ ബസ്സുകളുടെ മിന്നൽ പണിമുടക്ക്. പെരിന്തൽമണ്ണ റോഡിൽ സിഗ്നൽ ജംഗ്ഷന് സമീപത്തെ റോഡ് നവീകരണത്തിന്റെ ഭാഗമായി ഉണ്ടാകുന്ന ഗതാഗതക്കുരുക്കിൽ പ്രതിഷേധിച്ചുകൊണ്ടാണ് തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം പെരിന്തൽമണ്ണ വളാഞ്ചേരി ഭാഗങ്ങളിലേക്കുള്ള സ്വകാര്യ ബസ്സുകൾ ഓട്ടം നിർത്തിയത്. റോഡിൽ കട്ട വിരിക്കുന്നതിന്റെ ഭാഗമായി ഒരുഭാഗത്ത് കൂടെ മാത്രമാണ് വാഹനങ്ങൾ കടത്തിവിടുന്നത്. ഇതു കാരണം പലപ്പോഴും വലിയ ഗതാഗതക്കുരുക്ക് ഇവിടെ അനുഭവപ്പെടുന്നുണ്ട്. ഇതു കാരണം സ്വകാര്യ ബസ്സുകൾക്ക് സമയക്രമം പാലിക്കാൻ കഴിയുന്നില്ല. ഇക്കാരണം കൊണ്ടും പരിഹാരത്തിന് ബന്ധപ്പെട്ട അധികാരികൾ  ശ്രമിക്കുന്നില്ലെന്നും ചൂണ്ടിക്കാണിച്ചാണ് സ്വകാര്യ ബസ്സുകളുടെ മിന്നൽ പണിമുടക്ക്. അതേസമയം കെഎസ്ആർടിസി ബസുകളും ദീർഘദൂര സ്വകാര്യ ബസുകളും സർവീസ് നടത്തുന്നതിനാൽ യാത്രകർക്ക് നേരിയ ആശ്വാസമായി.

Leave a Reply

Your email address will not be published. Required fields are marked *