മുതുതല നാലങ്ങാടിയിൽ പ്രവർത്തിക്കുന്ന EMS ലൈബ്രറി & റിക്രിയേഷൻ സെൻറർ ആഭിമുഖ്യത്തിലാണ് പ്രതിഭകളെ അനുമോദിച്ചത്. ഇതോടൊപ്പം മുതുതല സ്വദേശി ശരത് രാജ് നാലങ്ങാടിയുടെ ആദ്യ പുസ്തകം രൗദ്രാരവത്തിൻറെ പ്രകാശനവും നടന്നു. കാരക്കുത്ത് അങ്ങാടി VVAUP സ്കൂളിൽ നടന്ന പരിപാടി മുഹമ്മദ് മുഹ്സിൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ലൈബ്രറി കൗൺസിൽ ജില്ല പ്രസിഡൻറ് ഡോക്ടർ സിപിചി ചിത്രഭാനു പുസ്തകം പ്രകാശനം നിർവഹിച്ചു. പരമേശ്വരൻ ഓലഞ്ചേരി പുസ്തക പരിചയം നടത്തി.വിവിധ മേഖലകളിൽ മികവ് നേടിയ പ്രതിഭകളെ മുഹമ്മദ് മുഹ്സിൻ എംഎൽഎ ഉപഹാരം നൽകി അനുമോദിച്ചു. മുതുതല പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ ഷംല ടീച്ചർ, പഞ്ചായത്ത് അംഗങ്ങളായ സിപി മനീഷ, ഷഹർബ ടീച്ചർ, വായനശാല ഭാരവാഹികളായ ഈ ജയപ്രകാശ്, എം പരമേശ്വരൻ, അഡ്വ ടി പി സ്വാമിദാസൻ തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *