ഒറ്റപ്പാലത്ത് എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ പിടിയിൽ. ചുനങ്ങാട് അരിമ്പൻ തൊടിയിൽ വീട്ടിൽ മുഹമ്മദ് ഷഹീം (26), മുളഞ്ഞൂർ നാലംകുളങ്ങര വീട്ടിൽ സദാനന്ദൻ (25) എന്നിവരാണ് പിടിയിലായത്. ചുനങ്ങാട് പിലാത്തറ വിന്റേജ് ഇവൻസ് എന്ന സ്ഥാപനത്തിന് സമീപത്ത് വെച്ചായിരുന്നു രണ്ടുപേരെയും പോലീസ് പിടികൂടിയത്. ഇവരിൽ നിന്നും ഇലക്ട്രോണിക് ത്രാസും രണ്ടു മൊബൈൽ ഫോണുകളും പോലീസ് കണ്ടെടുത്തു. 0.6 ഗ്രാം എംഡി എംഐ ആണ് ഇവരിൽനിന്ന് കണ്ടെടുത്തത്.
ലഹരി വ്യാപാരികളായ ഇവർ ആർക്കെല്ലാമോ ലഹരി വില്പന നടത്തിയതിനുശേഷം പിടിയിലായതാണ് എന്നാണ് അനുമാനം. പോലീസ് വിശദമായ ചോദ്യം ചെയ്യൽ ആരംഭിച്ചിട്ടുണ്ട്. ലഹരി വിരുദ്ധ സ്കോഡിന്റെ സഹായത്തോടുകൂടിയായിരുന്നു പരിശോധന നടന്നത്.

Leave a Reply

Your email address will not be published. Required fields are marked *