കൊപ്പം മുളയങ്കാവ് റോഡിലെ മൂന്ന് വ്യാപാര സ്ഥാപനങ്ങളിലാണ് മോഷണം നടന്നത്. മലബാർ സ്റ്റോർസൈൻ എതിർവശം പ്രവർത്തിക്കുന്ന തിരുപ്പൂർ ഔട്ട്ലെറ്റ്, മൗസ് ക്ലിക് കമ്പ്യൂട്ടർ ഷോപ്പ്, ലുക് വെൽ ജന്റ്സ് ടൈലർ ഷോപ്പ് തുടങ്ങിയ സ്ഥാപനങ്ങളിലാണ് പൂട്ട് തകർത്ത് കവർച്ച നടന്നത്. തിരുപ്പൂർ ഔട്ട്ലെറ്റിൽ നിന്നും 5000 രൂപയുടെ വസ്ത്രങ്ങളും പണവും ആണ് മോഷണം പോയത്. മറ്റു കടകളിൽ മോഷണശ്രമം നടന്നെങ്കിലും ഒന്നും നഷ്ടപ്പെട്ടിട്ടില്ല എന്നാണ് ലഭിക്കുന്ന വിവരം. ചൊവ്വാഴ്ച പുലർച്ചെ നാലുമണിയോടെയാണ് മോഷണം നടന്നത്. മോഷ്ടാവ് കടകളിൽ കയറുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ടെങ്കിലും ആളെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. കൊപ്പം പോലീസിന്റെ നേതൃത്വത്തിൽ സംഭവസ്ഥലത്ത് എത്തി തുടർനടപടികൾ സ്വീകരിച്ചു. കൊപ്പത്ത് മോഷണ പരമ്പരകൾ തുടർക്കഥയാവുകയാണെന്നും, അധികാരികൾ കണ്ണ് തുറക്കണം എന്നും, ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊപ്പം യൂണിറ്റ് പ്രസിഡന്റ് കെ ടി ഷാജി പറഞ്ഞു


