Category: PALAKKAD NEWS

പട്ടാമ്പി : നിർത്തിയിട്ട ലോറിയിൽ പട്ടാമ്പി സ്വദേശി ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

പുതുക്കാട് ദേശീയപാതയുടെ സർവീസ് റോഡിൽ നിർത്തിയിട്ട ചരക്കുലോറിയിൽ ഡ്രൈവറെ മരിച്ചനിലയിൽ കണ്ടെത്തി. പട്ടാമ്പി സ്വദേശി സുന്ദരനാണ് മരിച്ചത്. പുതുക്കാട് പോസ്റ്റോഫീസിന് മുന്നിലാണ് സംഭവം. ലോറിയുടെ സ്റ്റിയറിങ്ങിലേക്ക് കുഴഞ്ഞുവീണ നിലയിലായിരുന്നു സുന്ദരന്റെ മൃതദേഹം. രാവിലെ എട്ടരയോടെ സമീപത്തെ വ്യാപാരികളാണ് ലോറിയിൽ ഡ്രൈവറെ മരിച്ചനിലയിൽ…

കൂറ്റനാട് : കർഷക സംഘം പാലക്കാട് ജില്ലാ സമ്മേളനത്തിന് കൂറ്റനാട് തുടക്കം

കർഷക സംഘം പാലക്കാട് ജില്ലാ സമ്മേളനത്തിന് കൂറ്റനാട് തുടക്കമായി. രണ്ടുദിവസങ്ങളിലായി കൂറ്റനാട് വാവന്നൂർ ഗാമിയോ കൺവെൻഷൻ സെന്ററിലാണ് കേരള കർഷകസംഘം പാലക്കാട് ജില്ലാ സമ്മേളനം നടക്കുന്നത്. കൊടിമര പതാക ജാഥകൾ ഞായറാഴ്ച വൈകുന്നേരം സമ്മേളന നഗരിയിൽ എത്തിയിരുന്നു. തിങ്കളാഴ്ച നടന്ന പൊതുസമ്മേളനം…

ഷൊർണൂർ : ട്രെയിനിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം, രാജസ്ഥാൻ സ്വദേശിയെ അറസ്റ്റ് ചെയ്തു

പാലക്കാട് ഷൊർണൂരിൽ ട്രെയിനിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം. പെൺകുട്ടിയുടെ പരാതിയിൽ രാജസ്ഥാൻ സ്വദേശിയെ ഷൊർണൂർ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു. സഹയാത്രക്കാരൻ എടുത്ത ദൃശ്യങ്ങളും പുറത്തുവന്നു. രാവിലെ 7 മണിയോടെ ഷൊർണൂരിൽ എത്തിയ മഡ്ഗോൺ എറണാകുളം എക്സ്പ്രസിലാണ് സംഭവം. കോഴിക്കോട് നിന്ന്…

പാലക്കാട് : ദുരന്തം ഒഴിവാക്കാൻ വാട്ടർ ടാങ്ക് പൊളിച്ചത് ദുരന്തമായി; വൻ നാശനഷ്ടം

പാലക്കാട് കൊല്ലങ്കോട് പഴക്കം ചെന്ന വാട്ടർ ടാങ്ക് പൊളിച്ചുമാറ്റുന്നതിനിടെ വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. സമീപത്തെ വീടിന്റെ ഒരു ഭാഗം തകരുകയും ഇലക്ട്രിസിറ്റി പോസ്റ്റ് ഒടിഞ്ഞു വീഴുകയും വില്ലേജ് ഓഫീസിന്റെ മതിലും ഗേറ്റും പൂർണ്ണമായി തകരുകയും ചെയ്തു. ടാങ്ക് തകർന്നു വീഴുമ്പോൾ…

അട്ടപ്പാടി: വാറ്റ് ചാരായവുമായി യുവാവ് പിടിയിൽ

അട്ടപ്പാടിയിൽ വാറ്റ് ചാരായവുമായി യുവാവ് പിടിയിൽ. ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി അഗളി എക്സൈസ് റെയ്ഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ സി ഷിബുകുമാറും പാർട്ടിയും ചേർന്ന് അട്ടപ്പാടി വെന്ത വട്ടി ഉന്നതിയിൽ നടത്തിയ പരിശോധനയിലാണ് വാറ്റ് ചാരായം സൂക്ഷിച്ചത് കണ്ടെത്തിയത്.5പോട്ടർ ചാരായവുമായി…

മണ്ണാർക്കാട് : കളഞ്ഞു കിട്ടിയ സ്വർണവും പണവുമടങ്ങിയ പേഴ്സ് വയോധികക്ക് തിരികെ നൽകി യുവാവ്

വയോധികയുടെ കയ്യിൽ നിന്ന് കളഞ്ഞു പോയ സ്വർണ്ണാഭരണവും പണവും തിരിച്ചേൽപ്പിച്ച്,മാതൃക യായി യുവാവ്. ശാസ്തമംഗലം സ്വദേശി 70കാരി കുഞ്ചിയുടെ അരപ്പവൻ തൂക്കം വരുന്ന സ്വർണ്ണ കമ്മലും, പണവും അടങ്ങിയ പേഴ്സ് ആണ് കളഞ്ഞു പോയത്. ആനമൂളി സ്വദേശി സിദ്ദിഖിനാണ് ഇത് കിട്ടിയത്.…

പട്ടാമ്പി: എതിർപ്പുകൾ നോക്കിയിട്ടല്ല KSBA തങ്ങൾ തന്റെ രാഷ്ട്രീയ നിലപാടുകൾ സ്വീകരിച്ചത്. ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല.

കോൺഗ്രസ് പാർട്ടിക്കും നാടിനും മറക്കാൻ കഴിയാ ത്ത സംഭാവനകൾ നൽകിയ ജനകീയനായ കോൺഗ്രസ് നേതാ വായിരുന്നു കെ.എസ്.ബി.എ.ത ങ്ങളെന്നു മന്ത്രി രമേശ് ചെന്നി ത്തല പറഞ്ഞു. കെ.എസ്.ബി.എ .തങ്ങളുടെ മൂന്നാം ചരമ വാർഷി കത്തോടനുബന്ധിച്ചു നിയോജ കമണ്ഡലം കോൺഗ്രസ് കമ്മിറ്റി നേതൃത്വത്തിൽ…

പട്ടാമ്പി : കുലുക്കല്ലൂരിൽ വ്യാപാര സ്ഥാപനത്തിലെ മോഷണം. കവർച്ചാ സംഘത്തിലെ മൂന്നാമൻ അറസ്റ്റിൽ.

പാലക്കാട് കുലുക്കല്ലൂരിൽ വ്യാപാര സ്ഥാപനത്തിൽ മോഷണം നടത്തിയ സംഘത്തിലെ ഒരാൾ കൂടി പിടിയിൽ. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം മൂന്നായി. ജൂൺ 12നാണ് കുലുക്കല്ലൂർ ചുണ്ടമ്പറ്റയിലെ അലൂമിനിയം ഫാബ്രിക്കേഷൻ സ്ഥാപനത്തിൽ മോഷണം നടന്നത്. പതിനേഴായിരത്തോളം രൂപ വിലവരുന്ന സാധന സാമഗ്രികളാണ് മോഷണം…

ഒറ്റപ്പാലം : പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസ്: നിർണായക കണ്ടത്തിലുമായി ക്രൈം ബ്രാഞ്ച്

പാലക്കാട് തിരുമ്മിറ്റക്കോട് ദുബായ് റോഡിൽ വച്ച് പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയി ഒറ്റപ്പാലം കോതകുറുശ്ശിയിൽ തടവിൽ പാർപ്പിച്ച് 70 കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട കേസിലാണ് ഇപ്പോൾ ക്രൈംബ്രാഞ്ചിന്റെ നിർണായകമായ കണ്ടെത്തൽ ഉണ്ടായത്. മോചനദ്രവ്യം ആവശ്യപ്പെട്ട് തട്ടിക്കൊണ്ടുപോയ കേസിൽ നിന്ന് രക്ഷപ്പെട്ട പ്രവാസി…

പട്ടാമ്പി : ഒരു കല്യാണമോ റോഡ് നിർമ്മാണമോ ഉണ്ടായാൽ പട്ടാമ്പിയിൽ ഗതാഗതം സ്തംഭിക്കും.

ഒരു വിവാഹമോ റോഡ് നിർമ്മാണ പ്രവർത്തികളോ പ്രകടനങ്ങളോ ഉണ്ടായാൽ പട്ടാമ്പി നഗരം സ്ഥാപിക്കുന്ന അവസ്ഥയാണ്. നഗരത്തിലെ ഓഡിറ്റിയത്തിലെ വിവാഹത്തിലേക്കുള്ള വാഹനങ്ങളുടെ തിരക്കാണ് പലപ്പോഴും ഗതാഗത കുരുക്കിന് കാരണമാകുന്നത്. കഴിഞ്ഞ മാസവും ഇത്തരത്തിൽ വലിയ ഗതാഗത കുരുക്ക് അനുഭവപ്പെട്ടിരുന്നു. ഓഡിറ്റോറിയത്തിലേക്കുള്ള വഴിയുടെ പകുതി…