Category: PALAKKAD NEWS

പാലക്കാട്: മങ്കരയിൽ പിക്കപ്പ് മരത്തിലിടിച്ച് അപകടം

കുളപ്പുള്ളി പാലക്കാട് റൂട്ടിൽ പിക്കപ്പ് മരത്തിലിടിച്ച് അപകടം. മങ്കര വില്ലേജിന്റെ പരിസരത്ത് രാവിലെയാണ് സംഭവമുണ്ടായത്. ഡ്രൈവർ ഇറങ്ങിയതാണ് അപകടകാരണമെന്നാണ് നിഗമനം. ജെസിബി ഉപയോഗിച്ച് വാഹനം അപകട സ്ഥലത്ത് നിന്ന് നീക്കം ചെയ്തു.

വല്ലപ്പുഴ: വല്ലപ്പുഴ ബഡ്‌സ് സ്കൂളിലേക്ക് വീൽചെയറുകൾ സമ്മാനിച്ച് ചർക്കയുടെ കൈത്താങ്ങ്

വല്ലപ്പുഴ ബഡ്‌സ് സ്കൂളിലേക്ക് രണ്ട് വീൽചെയറുകൾ സമ്മാനിച്ച് ചർക്ക. 47 പഠിതാക്കളുള്ള സ്കൂളിൽ നിലവിൽ ഉപയോഗിച്ച് കൊണ്ടിരുന്ന വീൽചെയറുകൾ കേട് വന്നതിനെ തുടർന്ന് ദുരിതത്തിലായ സ്കൂളിലേക്ക് ജീവനക്കാർ ആവശ്യപ്പെട്ട പ്രകാരമാണ് ചർക്ക വീൽചെയറുകൾ നൽകിയത്. സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ…

വല്ലപ്പുഴ : ഓപ്പറേഷൻ തണ്ടർ: വല്ലപ്പുഴയിൽ നിന്ന് വീണ്ടും കഞ്ചാവ് ചെടികൾ കണ്ടെത്തി.

ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി പട്ടാമ്പി എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് വല്ലപ്പുഴ റെയിൽവേ ഗേറ്റിന് സമീപത്ത് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. കഞ്ചാവ് ചെടികൾക്ക് 140 cm, 192 cm സെൻ്റീമീറ്റർ ഉയരമുണ്ടായിരുന്നതായും കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായും എക്സൈസ് അധികൃതർ…

കുന്നംകുളത്ത് നിയന്ത്രണംവിട്ട ബസ് ഇടിച്ച് രണ്ട് മരണം

കുന്നംകുളത്ത് നിയന്ത്രണംവിട്ട ബസ് ഇടിച്ച് രണ്ട് മരണം. കാർ യാത്രക്കാരിയായ റിയ ഫാത്തിമയും മറ്റൊരു സ്ത്രീയുമാണ് മരിച്ചത്. സ്വകാര്യ ആശുപത്രിയിലുള്ള സ്ത്രീയെ തിരിച്ചറിഞ്ഞിട്ടില്ല. അപകടത്തിൽ 20 ലേറെ പേർക്ക് പരിക്കുണ്ട്. നിരവധി വാഹനങ്ങളിൽ ഇടിച്ച ബസ് വീട്ടുമുറ്റത്തെ മതിലിൽ ഇടിച്ചാണ് നിന്നത്.…

ഒറ്റപ്പാലം: ക്ലാസ് റൂമിൽ സംസാരിച്ചു, വിദ്യാർത്ഥിക്ക് അധ്യാപകന്റെ മർദ്ദനം

ക്ലാസ് റൂമിൽ സംസാരിച്ചതിന് അധ്യാപകൻ വിദ്യാർത്ഥിയെ മർദ്ദിച്ചതായി പരാതി. പാലക്കാട് തൃക്കടീരി പിടിഎം ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിയെയാണ് അധ്യാപകൻ മർദ്ദിച്ചത്. ക്ലാസ് റൂമിൽ സംസാരിച്ചതിന് അധ്യാപകനായ നൗഷാദ്, മുഖത്ത് അടിച്ചുവെന്ന് ഒൻപതാം ക്ലാസ് വിദ്യാർത്ഥി പറഞ്ഞു. പരിക്കേറ്റ വിദ്യാർത്ഥിയെ ചെർപ്പുളശ്ശേരി…

പാലക്കാട് : ഉന്നതികളിലും അങ്കണവാടികളിലും ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കണം: ഭക്ഷ്യസുരക്ഷ കമ്മീഷൻ

അട്ടപ്പാടിയിലെ ഉന്നതികളിലും അങ്കണവാടികളിലും കുടിവെള്ള ലഭ്യത, അവ ശുദ്ധീകരിക്കുന്നതിനുള്ള സംവിധാനം എന്നിവ ഉറപ്പാക്കണമെന്ന് ഭക്ഷ്യസുരക്ഷ കമ്മീഷൻ. തിളപ്പിച്ചാറ്റിയ വെള്ളം കുട്ടികൾക്ക് നൽകണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു. മൂലഗംഗൽ ഉന്നതിയും അംഗനവാടിയും സന്ദർശിച്ച ശേഷമാണ് കമ്മീഷൻ അംഗം മുരുകേഷ് ചെറുനാലി നിർദേശം നൽകിയത്. മൂലഗംഗൽ…

ചാലിശ്ശേരി : ജനകീയ ആരോഗ്യകേന്ദ്രത്തിൽ നഴ്സിന് അണലിയുടെ കടിയേറ്റു

ചാലിശ്ശേരി പെരുമണ്ണൂർ എസ്റ്റേറ്റ്പടിയിൽ പ്രവർത്തിക്കുന്ന പഞ്ചായത്ത് ജനകീയ ആരോഗ്യകേന്ദ്രത്തിൽ ഡ്യൂട്ടിക്കിടെയാണ് നഴ്സിന് അണലിക്കടിയേറ്റത്. ചാവക്കാട് സ്വദേശിനിയും കഴിഞ്ഞ രണ്ടര വർഷമായി ആരോഗ്യകേന്ദ്രത്തിൽ സേവനമനുഷ്ഠിച്ചുവരികയുമായിരുന്ന മിസിരിയയ്ക്കാണ് ബുധനാഴ്ച രാവിലെ ആശുപത്രി വളപ്പിൽവെച്ച് വിഷപ്പാമ്പിന്റെ കടിയേറ്റത്. കടിയേറ്റ ഉടൻ തന്നെ മിസിരിയയെ കുന്നംകുളത്തെ സ്വകാര്യ…

പട്ടാമ്പി: ഓപ്പറേഷൻ തണ്ടർ; 34 ലിറ്റർ മദ്യശേഖരവുമായി യുവാവ് പിടിയിൽ

പട്ടാമ്പി ശങ്കരമംഗലത്ത് സ്കൂട്ടറിൽ കടത്തുകയായിരുന്നു ഇന്ത്യൻ നിർമ്മിത വിദേശമദ്യ ശേഖരം പിടികൂടി. ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി രഹസ്യ വിവരത്തെ തുടർന്ന് എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് വിദേശമദ്യശേഖരവുമായി യുവാവ് പിടിയിലായത്. സംഭവത്തിൽ വിളയൂർ സ്വദേശി ഓലഞ്ചേരി വീട്ടിൽ ഷൈജുവിനെ പട്ടാമ്പി എക്സൈസ്…

പാലക്കാട് : നാല് വയസുകാരിയെ കൂട്ട ബലാത്സംഗം ചെയ്ത് കൊന്ന കേസിൽ മുങ്ങിയ പ്രതി 6 വർഷത്തിന് ശേഷം പിടിയിൽ

നാല് വയസുകാരിയെ കൂട്ട ബലാത്സംഗം ചെയ്ത് കൊന്ന കേസിൽ ജാമ്യത്തിലിറങ്ങി ഒളിവിൽ പോയ പ്രതി 6 വർഷത്തിന് ശേഷം പിടിയിൽ. പൊലീസ് പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ച സുരേഷിനെയാണ് തമിഴ്നാട്ടിൽ നിന്ന് പിടികൂടിയത്. 2019 ലായിരുന്നു സംഭവം. രണ്ട് സ്ത്രീകൾ ഉൾപ്പെടെ അഞ്ച് പേരായിരുന്നു…

പാലക്കാട്: അട്ടപ്പാടിയിൽ കഞ്ചാവ് കൃഷി നശിപ്പിച്ചു

പാലക്കാട് : അട്ടപ്പാടി പുതൂർ പഞ്ചായത്തിലെ ഇടവാണിയിൽ പൊലീസ് സംഘം നടത്തിയ മിന്നൽ പരിശോധനയിൽ വൻ കഞ്ചാവ് ശേഖരം കണ്ടെത്തി നശിപ്പിച്ചു. അഞ്ച് മാസം പ്രായമെത്തിയ 1400 ഓളം കഞ്ചാവ് ചെടികളാണ് സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തി തീയിട്ട് നശിപ്പിച്ചത്. അഗളി സബ്…