Category: Pattambi News

തിരുമിറ്റക്കോട് വടക്കേ വെള്ളടിക്കുന്നിൽ വീട് കുത്തിത്തുറന്ന് 20 പവൻ കവർച്ച; പിന്നിലെ വാതിൽ വഴി കയറി, അലമാര പൊളിച്ചു

പാലക്കാട് തിരുമിറ്റക്കോട് വടക്കേ വെള്ളടിക്കുന്നിൽ വീട് കുത്തിത്തുറന്ന് 20 പവനോളം സ്വർണാഭരണങ്ങളും 5,000 രൂപയും മോഷ്ടിച്ചു. തയ്യിൽ ഫൈസലിന്റെ വീട്ടിലാണ് ഞായറാഴ്ച പുലർച്ചെ മോഷണം നടന്നത്. സംഭവത്തിൽ ചാലിശ്ശേരി പോലീസ് അന്വേഷണം ആരംഭിച്ചു. ഫൈസൽ വിദേശത്താണ്. ഭാര്യ റസീനയും മക്കളായ സാലിമും…

മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ തിളക്കത്തിൽ തൃത്താല സ്വദേശി ടിവി ഷമീർ

തൃത്താല: വിശിഷ്ട സേവനത്തിനുള്ള കേരള മുഖ്യമന്ത്രിയുടെ 2026-ലെ പോലീസ് മെഡലിന് അർഹനായ തൃത്താല കൂടല്ലൂർ സ്വദേശിയായ ഷമീർ ടി വി പോലീസ് മെഡൽ ഏറ്റുവാങ്ങി. ദീർഘകാലം പട്ടാമ്പി പോലീസ് സ്റ്റേഷനിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കേരളപ്പിറവി ദിനത്തിൽ തിരുവനന്തപുരത്തെ സ്പെഷ്യൽ ആംഡ് പോലീസ്…

പാലക്കാട് ഹാഷിഷ് ഓയിലും മെത്താംഫെറ്റമിനുമായി മലപ്പുറം സ്വദേശി അറസ്റ്റിൽ

പാലക്കാട് : ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി എക്സൈസ് വിഭാഗം നടത്തിയ വാഹനപരിശോധനയിൽ ഹാഷിഷ് ഓയിലും മെത്താംഫെറ്റമിനുമായി മലപ്പുറം സ്വദേശി പിടിയിലായി. ഏറനാട്, കാരക്കുന്ന് സ്വദേശി അനന്തു ഭാസ്കർ (31) ആണ് അറസ്റ്റിലായത്. ഇയാളിൽനിന്ന് 420.692 ഗ്രാം ഹാഷിഷ് ഓയിലും 0.527 ഗ്രാം…

പട്ടാമ്പി പന്തക്കൽ ഭഗവതി ക്ഷേത്ര മൈതാനത്ത് ആൽത്തറ നിർമ്മിച്ച് പട്ടാമ്പി റോയൽ ക്ലബ്

സാമൂഹ്യ സാംസ്കാരിക ജീവകാരുണ്യ മേഖലയിൽ സജീവ പ്രവർത്തനം നടത്താൻ ലക്ഷ്യമിട്ട് രൂപീകൃതമായ പട്ടാമ്പി റോയൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ പന്തക്കൽ ഭഗവതി ക്ഷേത്ര മൈതാനത്ത് ആൽത്തറ നിർമ്മിച്ചു. മുഹമ്മദ് മുഹ്സിൻ എംഎൽഎ ആൽത്തറ സമർപ്പണം നിർവഹിച്ചു. ക്ഷേത്ര മൈതാനത്ത് എത്തുന്ന ഭക്തജനങ്ങൾക്കും നാട്ടുകാർക്കും…

ഓങ്ങല്ലൂർ മൂലൂർക്കര അങ്കണവാടിക്ക് പുതിയ കെട്ടിടം യാഥാർത്ഥ്യമായി

വർഷങ്ങളായി വാടക കെട്ടിടത്തിൽ കഴിഞ്ഞിരുന്ന ഓങ്ങല്ലൂർ മൂലൂർക്കര അങ്കണവാടിക്ക് പുതിയ കെട്ടിടം യാഥാർത്ഥ്യമായി. വാദ്യമേളങ്ങളുടെ അകമ്പടിയിൽ ഉത്സവാന്തരീക്ഷത്തിൽ മുഹമ്മദ് മുഹ്സിൻ എംഎൽഎ കെട്ടിടം നാടിന് സമർപ്പിച്ചു. ഓങ്ങല്ലൂർ പഞ്ചായത്തിലെ 35-ാം നമ്പർ മൂലൂർക്കര അങ്കണവാടിക്കാണ് സ്വന്തമായി കെട്ടിടം യാഥാർത്ഥ്യമായത്. മുഹമ്മദ് മുഹ്സിൻ…

പട്ടാമ്പിയിലെ ആദ്യ എംഎൽഎയും സ്വാതന്ത്ര്യസമര സേനാനിയുമായ ഇ പി ഗോപാലന്റെ 25-ാം ചരമവാർഷികം വിപുലമായി ആചരിച്ചു

സ്വാതന്ത്ര്യസമര സേനാനിയും സാമൂഹിക പരിഷ്കർത്താവും കമ്മ്യൂണിസ്റ്റ് നേതാവും പട്ടാമ്പിയിലെ ആദ്യ എംഎൽഎയുമായ ഇ പി ഗോപാലന്റെ 25-ാം ചരമവാർഷികം വിപുലമായി ആചരിച്ചു. രാവിലെ മണ്ണേകോട് ഇ പി സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയാണ് ചടങ്ങുകൾക്ക് തുടക്കമായത്. തുടർന്ന് ഇ പി യുടെ…

വല്ലപ്പുഴയിൽ വാഹനത്തിൽ നിന്ന് വീണ കന്നാസ് പൊട്ടി ദുരന്തം; രാസവസ്തു തെറിച്ച് രണ്ട് സ്ത്രീകൾക്ക് പൊള്ളലേറ്റു

പാലക്കാട് വല്ലപ്പുഴയിൽ വാഹനത്തിൽ നിന്ന് വീണ പ്ലാസ്റ്റിക് കാനിൽ നിന്ന് ദ്രാവക രൂപത്തിലുള്ള രാസവസ്തു തെറിച്ച് രണ്ട് പേർക്ക് പൊള്ളലേറ്റു. വല്ലപ്പുഴ ഗേറ്റിന് സമീപത്ത് വെച്ചായിരുന്നു സംഭവം. ബസ് കാത്തു നിന്നിരുന്ന രണ്ട് സ്ത്രീകൾക്കാണ് പൊള്ളലേറ്റത്. ഇവരെ ഉടൻ തന്നെ ചെർപ്പുളശ്ശേരി…

അലനല്ലൂരിൽ രണ്ടു വയസുകാരിയുടെ ജീവൻ രക്ഷിച്ച് നിർമ്മാണ തൊഴിലാളി; റൂഫിന് മുകളിൽ കയറിയ കുഞ്ഞിനെ അത്ഭുതകരമായി രക്ഷപ്പെടുത്തി

മണ്ണാർക്കാട് അലനല്ലൂരിൽ റൂഫിന് മുകളിൽ കയറിപ്പോയ രണ്ട് വയസുകാരിക്ക് അത്ഭുതകരമായ രക്ഷ. അലനല്ലൂർ ടൗണിൽ നിന്ന് ഒരു കിലോമീറ്റർ ഉള്ളിലായുള്ള എസ്റ്റേറ്റുംമ്പടി പ്രദേശത്താണ് ഇന്നലെ വൈകുന്നേരം സംഭവം നടന്നത്. ഇവിടെ പ്രവർത്തിക്കുന്ന പ്ലാസ്റ്റിക് കമ്പനിക്ക് സമീപമുള്ള ക്വാർട്ടേഴ്സിൽ താമസിക്കുന്ന തൊഴിലാളി കുടുംബത്തിലെ…

പാലക്കാട് കാവശ്ശേരിയിൽ നാടിനെ നടുക്കിയ സംഭവം; പത്ത് വയസ്സുകാരിയെ രക്ഷിക്കാൻ ശ്രമിച്ച വലിയുപ്പ പതിനാറുകാരന്റെ കുത്തേറ്റ് മരിച്ചു

പാലക്കാട് കാവശ്ശേരിയിൽ പതിനാറുകാരന്റെ കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വലിയുപ്പ മരിച്ചു. കാവശ്ശേരി വാഴക്കച്ചിറ സ്വദേശി സുലൈമാൻ (65) ആണ് മരിച്ചത്. തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയോടെയായിരുന്നു മരണം. സ്വന്തം പേരക്കുട്ടികളായ രണ്ട് കുട്ടികൾ തമ്മിലുണ്ടായ തർക്കമാണ്…

ജനകീയാസൂത്രണം മൂന്ന് പതിറ്റാണ്ട്: തദ്ദേശ സ്ഥാപനങ്ങളില്‍ വികസന ഡെസ്‌കുകള്‍ ആരംഭിക്കും

ജനകീയാസൂത്രണ പ്രസ്ഥാനം മൂന്ന് പതിറ്റാണ്ട് പിന്നിടുന്ന പശ്ചാത്തലത്തില്‍, തുടര്‍ന്നുള്ള വികസന പ്രവര്‍ത്തനങ്ങളുടെ ദിശാനിര്‍ണയം ലക്ഷ്യമിട്ട് ജില്ലാ പഞ്ചായത്ത് ഹാളില്‍ സംവാദം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ്.ബി. രാജുവിന്റെ അധ്യക്ഷനായി. മുന്‍ ധനകാര്യ മന്ത്രി ഡോ. ടി.എം. തോമസ് ഐസക് സംവാദത്തിന്…

You missed