Category: Pattambi News

ബസിൽനിന്ന് തെറിച്ചുവീണ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം; അപകടം ഊരിവീണ ഷൂ എടുക്കാൻ ശ്രമിക്കുന്നതിനിടെ

പാലക്കാട്ട് സ്വകാര്യബസിൽനിന്ന് തെറിച്ചുവീണ് കോളേജ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം. മുണ്ടൂർ യുവക്ഷേത്ര കോളേജിലെ രണ്ടാം വർഷ ബി.എസ്.സി കെമിസ്ട്രി വിദ്യാർഥിനിയായ കോങ്ങാട് സ്വദേശിനി ഗൗരി ജി. കൃഷ്ണ (18) ആണ് മരിച്ചത്. കോങ്ങാട് മല്ലിക്കൽ ബസ് സ്റ്റോപ്പിന് സമീപം ബുധനാഴ്ച രാവിലെയാണ് അപകടമുണ്ടായത്.…

ഒറ്റപ്പാലത്ത് പട്ടാപകൽ വീട് കുത്തിത്തുറന്ന് സ്വർണ്ണം കവർന്നു

ഒറ്റപ്പാലം കണ്ണിയംപുറത്ത് പട്ടാപ്പകൽ പൂട്ടിയിട്ടിരുന്ന വീട് കുത്തിത്തുറന്ന് എട്ടു പവൻ സ്വർണം കവർന്നു.പൊയിലത്ത് വാരിയത്ത് അനിൽകുമാറിന്റെ വീട്ടിലാണ് മോഷണം നടന്നത്.ചൊവ്വാഴ്ച ഉച്ചയോടെ വീടിന്റെ മുൻവശത്തെ വാതിൽ കുത്തിത്തുറന്നാണ് മോഷ്ടാക്കൾ അകത്തുകടന്നത്.അനിൽകുമാറും ഭാര്യയും കണ്ണിയംപുറത്തെ തങ്ങളുടെ കടയിലേക്ക് പോയിരുന്ന സമയത്തായിരുന്നു സംഭവം. കിടപ്പുമുറിയിലെ…

പട്ടാമ്പി: DYFI സംസ്ഥാന സമ്മേളനം: പതാക ജാഥക്ക് പട്ടാമ്പിയിൽ സ്വീകരണം

ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളന നഗരിയിൽ ഉയർത്താനുള്ള പതാകയുമായി കൂത്തുപറമ്പിൽ നിന്നും പ്രയാണമാരംഭിച്ച പതാക ജാഥക്ക് പാലക്കാട് ജില്ലാ അതിർത്തിയായ പട്ടാമ്പിയിൽ ഉജ്ജ്വല വരവേൽപ്പ്. വിളയൂരിലേക്ക് പുലാമന്തോൾ പാലത്തിനു മുകളിൽ നിന്നും സ്വീകരിച്ചു. മുത്തു കുടകളും, വാദ്യമേളങ്ങൾ, പുതൻ, തിറ എന്നിവയുമായാണ് ജാഥയെ…

പള്ളിപ്പുറം കുളമുക്കിൽ മധ്യവയസ്കൻ കുളത്തിൽ മുങ്ങി മരിച്ചു. കുളമുക്ക് ചെങ്ങായികുന്നിൽ കുലവൻ മകൻ CK ചന്ദ്രൻ ആണ് മരിച്ചത്.

പള്ളിപ്പുറം കുളമുക്കിൽ മധ്യവയസ്കൻ കുളത്തിൽ മുങ്ങി മരിച്ചു..തിങ്കളാഴ്ച വൈകുന്നേരം പരുതൂർ ചിറങ്കരയിലാണ് സംഭവം. കുളമുക്ക് ചെങ്ങായികുന്നിൽ കുലവൻ മകൻ 54 കാരൻ CK ചന്ദ്രൻ ആണ് കുളത്തിൽ മുങ്ങിമരിച്ചത്. ചുമട്ടുതൊഴിലാളിയാണ്. വൈകുന്നേരം കുളിക്കാൻ പോയ ചന്ദ്രനെ ഏറെ നേരം കഴിഞ്ഞിട്ടും കാണാതായതോടെ…

ചെർപ്പുളശ്ശേരി: വിവാഹ വാഗ്ദാനം നൽകി 16 വയസുകാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ 40 കാരന് 25 വർഷം കഠിന തടവും മുക്കാല് ലക്ഷം രൂപ പിഴയും ശിക്ഷ.

വിവാഹ വാഗ്ദാനം നൽകി 16 വയസുകാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ 40 കാരന് 25 വർഷം കഠിന തടവും മുക്കാല് ലക്ഷം രൂപ പിഴയും ശിക്ഷ. 2023ലാണ് കേസിനാസ്പദമായ സംഭവം. 16 വയസ്സുളള പെൺകുട്ടിയെ വിവാഹം കഴിക്കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച്…

പട്ടാമ്പി : ഞാറ്റുപാട്ടും നടീലുമായി കൃഷി പാഠം മനസിലാക്കാൻ കുട്ടികൾ തെളികണ്ടതിൽ ഇറങ്ങി

കർഷക ദിനാഘോഷത്തിൻ്റെ ഭാഗമായി പട്ടാമ്പി പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിൽ സംഘടിപ്പിച്ച പാഠം 1 പാടത്തേക്ക് പരിപാടി വേറിട്ട അനുഭവമായി. കുട്ടികൾക്ക് കൃഷിയെ മനസ്സിലാക്കാനും താത്പര്യം ഉണ്ടാകുവാനും ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചത്.നാൽപ്പതോളം കുട്ടികർഷകരാണ് നെൽപ്പാടത്തിറങ്ങി ഞാറുനട്ട് കാർഷിക സംസ്കാരം തൊട്ടറിഞ്ഞത്. ശാസ്ത്രീയമായ…

ഒലവക്കോട് വൻ ലഹരിവേട്ട: ദമ്പതികൾ ഉൾപ്പെടെ മൂന്നുപേർ പിടിയിൽ

ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നോർത്ത് പോലീസും ഡാൻസാഫ് ടീമും സംയുക്തമായി നടത്തിയ പരിശോധനയിൽ വൻ ലഹരിമരുന്ന് ശേഖരം പിടികൂടി. ഒലവക്കോട് ജംഗ്ഷനിൽ തിങ്കളാഴ്ച പുലർച്ചെയോടെയാണ് മൂന്നംഗ സംഘം പിടിയിലായത്. കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി മുഹമ്മദ് നിഷി (26), മലപ്പുറം വേങ്ങര…

പട്ടാമ്പി പന്തക്കൽ ഭഗവതി ക്ഷേത്രത്തിൽ നിറ പുത്തരി മഹോത്സവം ഭക്തിനിർഭരമായി

പട്ടാമ്പി പന്തക്കൽ ഭഗവതി ക്ഷേത്ര വളപ്പിൽ കൃഷി ചെയ്തുണ്ടാക്കിയെടുത്ത നേൽക്കതിരുകളാണ് നിറ പുത്തരിയ്ക്കായി ഉപയോഗിച്ചത്. ക്ഷേത്രം മേൽശാന്തി നമ്പത്ത് മന നാരായണൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമികത്വത്തിൽ ചടങ്ങുകൾ നടന്നു. ക്ഷേത്രം പ്രസിഡന്റ്‌ വി സത്യനാരായണൻ, സെക്രട്ടറി പ്രശാന്ത് ജി, കമ്മിറ്റി അംഗങ്ങൾ…

ഓങ്ങല്ലൂർ കടപ്പറമ്പത്തുകാവ് ഭഗവതി ക്ഷേത്രത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമവും, ഭഗവതിക്ക് പൂമൂടലും ഭക്തിസാന്ദ്രമായി.

ശ്രീ കടപ്പറമ്പത്തുകാവ് ഭഗവതി ക്ഷേത്രത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമവും, ഭഗവതിക്ക് പൂമൂടലും, ക്ഷേത്രത്തിന്റെ കിഴക്ക് ഭാഗത്തെ വടക്കേ വശത്തെ വാതിൽ പിച്ചള പൊതിഞ്ഞതിന്റെ സമർപ്പണവും നടന്നു. ക്ഷേത്രത്തിലെ ശ്രീകോവിലിന്റെ ചുമരുകൾ പൊതിയുന്നതിന്റെ ആദ്യഘട്ടമായി കിഴക്ക് ഭാഗം പിച്ചള പൊതിയുന്നതിനുള്ള തുകയായ ഒരു…

പാലക്കാട്: സ്വാതന്ത്ര്യത്തിന്റെ കരുത്ത് യുവത ഏറ്റെടുക്കണം: മന്ത്രി എൻ ഷംസുദ്ദീൻ

സ്വാതന്ത്ര്യത്തിന്റെ കരുത്ത് യുവത ഏറ്റെടുക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ ഷംസുദ്ദീൻ. ഭരണഘടനാമൂല്യങ്ങളും തത്വങ്ങളും തലമുറകളിലേക്ക് കൈമാറി രാജ്യത്തെ ഐക്യവും അഖണ്ഡതയും നിലനിർത്തുക ഓരോ പൗരന്റെയും ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു. കോട്ടമൈതാനത്ത് സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിച്ച്…