Category: Pattambi News

തൃത്താല: ലുങ്കി ഉടുത്ത് പതാക ഉയര്‍ത്തി വി.ടി ബല്‍റാം എംഎല്‍എ

അധിക്ഷേപിക്കുന്ന രീതിയില്‍ ബി.ജെ.പി നേതാക്കള്‍ നടത്തിയ ‘ലുങ്കി വാല’ പരാമര്‍ശത്തിനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ് നേതാവ് വി.ടി. ബല്‍റാം എംഎല്‍എ. സ്വാതന്ത്യ ദിനാഘോഷങ്ങളുടെ ഭാഗമായി ലുങ്കി ധരിച്ചെത്തി ദേശീയപതാക ഉയര്‍ത്തിയാണ് വി.ടി. ബല്‍റാം ബി.ജെ.പിയുടെ മേധാവിത്വത്തിനും വംശീയ അധിക്ഷേപങ്ങള്‍ക്കും എതിരെ വേറിട്ട രീതിയില്‍…

പട്ടാമ്പി കൊപ്പത്ത് വ്യാപാര സ്ഥാപനത്തിൽ നിന്നും ലക്ഷങ്ങൾ കവർന്നു മുങ്ങിയ ജീവനക്കാരൻ പിടിയിൽ

കൊപ്പത്തെ വ്യാപാര സ്ഥാപനത്തിൽ നിന്നും പണം മോഷ്ടിച്ച് മുങ്ങിയ ജീവനക്കാരനെയാണ് മാസങ്ങൾക്ക് ശേഷം പോലീസ് പിടികൂടിയത്. കോട്ടയം സ്വദേശി രാജേഷ്‌കുമാറിനെ കൊപ്പം പോലീസ് അറസ്റ്റ് ചെയ്തു. കൊപ്പത്തെ ബജറ്റ് സൂപ്പർമാർക്കറ്റിൽ സൂപ്പർവൈസറായി ജോലി ചെയ്തുവരികയായിരുന്നു ഇയാൾ.ഇക്കഴിഞ്ഞ മാർച്ചിലാണ് സ്ഥാപനത്തിലെ മേശയിൽ സൂക്ഷിച്ചിരുന്ന…

പട്ടാമ്പിയിൽ ഹോട്ടലിൽ നിന്നും വാങ്ങിയ ഭക്ഷണത്തിൽ ചത്ത പാറ്റ. പരാതിയുമായി കുടുംബം. ഭക്ഷ്യ സുരക്ഷ വകുപ്പും ആരോഗ്യ വിഭാഗവും പരിശോധന നടത്തി.

പട്ടാമ്പിയിൽ ഹോട്ടലിൽ നിന്നും വാങ്ങിയ ഭക്ഷണത്തിൽ ചത്ത പാറ്റയെ കിട്ടിയതായി പരാതി. ബസ്റ്റാൻഡ് പരിസരത്തെ ഹോട്ടലിൽ നിന്നും വള്ളൂർ സ്വദേശി മണികണ്ഠനും കുടുംബവും കഴിച്ച ഭക്ഷണത്തിൽ നിന്നുമാണ് ചത്ത പാറ്റയെ കണ്ടെത്തിയത്. രാവിലെ എട്ടര മണിയോടെയാണ് സംഭവം. കിസ്മത്ത് ഹോട്ടലിൽ നിന്നും…

കൂറ്റനാട് ദുരന്തം ഒഴിവായി: നിർമാണത്തിലിരുന്ന ഇരുനില വീട് തകർന്നുവീണു.

പാലക്കാട് കൂറ്റനാട് വട്ടെനാട് ഹൈസ്ക്കൂളിന് സമീപം നിർമ്മാണത്തിലിരുന്ന ഇരുനില വീട് ആണ് തകർന്നത്. ഇന്നലെ രാത്രി 9 മണിക്കാണ് സംഭവം. കൂറ്റനാട് സ്വദേശി വടക്കേതിൽ ആരിഫിൻ്റെ രണ്ട് നില വീടാണ് തകർന്നത്. 10 വർഷത്തിലധികായി വീട് കോൺക്രീറ്റ് കഴിഞ്ഞ് കിടക്കുന്നു. ഇപ്പൊൾ…

ഞാങ്ങാട്ടിരി ഭഗവതി ക്ഷേത്രത്തിൽ മഹാ ഗണപതി ഹോമവും ആനയുട്ടും ഭക്തിസാന്ദ്രമായി. നിരവധി ഭക്തർ പങ്കെടുത്തു 

കർക്കടക മാസാചരണത്തിന്റെ ഭാഗമായാണ് ഞാങ്ങാട്ടിരി ഭഗവതി ക്ഷേത്രത്തിൽ ഗജപൂജയും ആനയൂട്ടും നടത്തിയത്. പടിഞ്ഞാറെമഠം ശങ്കരൻ, നെടുമൺകാവ് മണികണ്ഠൻ , ഉമമഹേശ്വർ മഠം ഉമാദേവി, കോങ്ങാട്ടിൽ ഗണേശൻ എന്നീ ഗജവീരൻമാർ ആനയൂട്ടിൽ പങ്കെടുത്തു. രാവിലെ 1008 നാളികേരം കൊണ്ട് അഷ്ടദ്രവ്യ മഹാഗണപതി ഹോമം…

വാളയാറിൽ ട്രെയിൻ ഇടിച്ച് പിടിയാനയും കുട്ടിയാനയും ചെരിഞ്ഞു

കേരളം, തമിഴ്‌നാട് അതിർത്തി പ്രദേശമായ വാളയാർ ചാവടിപ്പാറ പുതുപ്പതിയിൽ ട്രാക്ക് കുറുകെ ക്കടക്കുന്നതിനിടെ ട്രെയിൻ ഇടിച്ചുകയറി പിടിയാനയും കുട്ടിയാനയും ചരിഞ്ഞു. ഇന്നു പുലർച്ചെ 12.30നു പുതുപ്പതി റെയിൽവേ ട്രാക്കിലാണ് അപകടം. മംഗളൂരു- ചെന്നൈ സൂപ്പർ ഫാസ്‌റ്റ് എക്സ്പ്രസ് ട്രെയിൻ ഇടിച്ചാണ് അപകടമെന്ന്…

പാലക്കാട് വൻ കഞ്ചാവ് വേട്ട

പാലക്കാട് നഗരത്തിൽ നിന്നും കഞ്ചാവ് പിടികൂടി. 2.4 കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശിയാണ് എക്സൈസിൻ്റെ പിടിയിലായി. സന്തോഷ് കൻഹാറാണ് കഞ്ചാവുമായി പിടിയിലായത്. ഒഡീഷയിൽ നിന്നും പാലക്കാട്ടേക്ക് വിൽപ്പനയ്ക്കായാണ് കഞ്ചാവ് കൊണ്ടുവന്നത്. എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഓപ്പറേഷൻ തണ്ടറിൻ്റെ…

കൂറ്റനാട് : ക്ഷീരകർഷകരെ സംരക്ഷിക്കാൻ കേന്ദ്രസർക്കാർ നയം തിരുത്തണമെന്ന് കേരള കർഷകസംഘം ജില്ലാ സമ്മേളനം

കേരള കർഷകസംഘം പാലക്കാട് ജില്ലാ സമ്മേളനം സമാപിച്ചു. രണ്ടുദിവസങ്ങളിലായി വാവന്നൂർ ഗ്രാമിയോ കൺവെൻഷൻ സെൻററിലാണ് കേരള കർഷകസംഘം പാലക്കാട് ജില്ല സമ്മേളനം നടന്നത്. ആദ്യദിനം പൊതുസമ്മേളനവും രണ്ടാം ദിനം പ്രതിനിധി സമ്മേളനവും നടന്നു. തീറ്റച്ചെലവും ഉൽപ്പാദനച്ചെലവും കുത്തനെ ഉയർന്ന തോടെ പശുവളർത്തൽ…

പട്ടാമ്പി : വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിൽ നടന്ന ബലിതർപ്പണത്തിൽ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു

പുലർചെ 4 മണിമുതൽ പട്ടാമ്പി ഭാരതപ്പുഴയുടെ ആറാട്ട് കടവിൽ ബലിതർപ്പണ ചടങ്ങുകൾ ആരംഭിച്ചു. വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിൽ ആയിരുന്നു ബലിതർപ്പണത്തിനുള്ള സൗകര്യങ്ങൾ ഒരുക്കിയത്. പട്ടാമ്പിയിലും സമീപ പ്രദേശങ്ങളിൽ നിന്നുമായി ആയിരക്കണക്കിന് വിശ്വാസികൾ ബലിതർപ്പണം.ബലിതർപ്പണത്തിനു അവശ്യമായ വസ്തുക്കൾ സൗജന്യമായി നൽകി.കനത്ത മഴയിൽ ഭാരതപ്പുഴയിൽ…

തിരുമിറ്റക്കോട് : പിതൃമോക്ഷ പുണ്യം തേടി വിശ്വാസികൾ. ബലിതർപ്പണത്തിന് എത്തിയത് ആയിരങ്ങൾ

പിതൃ മോക്ഷ പുണ്യം തേടിയുള്ള ബലിതർപ്പണ ചടങ്ങുകൾക്ക് വള്ളുവനാട്ടിൽ പ്രശസ്തിയാർജിച്ച ക്ഷേത്രമാണ് തിരുമ്മിറ്റക്കോട് അഞ്ചുമൂർത്തി ക്ഷേത്രം. പുലർച്ചെ നാലുമണി മുതൽ തന്നെ ക്ഷേത്രത്തിൽ ബലിതർപ്പണത്തിന് വിശ്വാസികളുടെ തിരക്ക് അനുഭവപ്പെട്ടു. വിശ്വാസികൾക്ക് ബലിതർപ്പണത്തിനായി ക്ഷേത്രമുറ്റത്തും ക്ഷേത്രക്കടവിലും പ്രത്യേകം സൗകര്യം ഒരുക്കിയിരുന്നു. മണിക്കൂറുകൾ കൊണ്ട്…