filter: 0; fileterIntensity: 0.0; filterMask: 0; captureOrientation: 0; algolist: 0; multi-frame: 0; brp_mask:0; brp_del_th:null; brp_del_sen:null; motionR: 0; delta:1; bokeh:1; module: photo;hw-remosaic: false;touch: (-1.0, -1.0);sceneMode: 7864320;cct_value: 0;AI_Scene: (-1, -1);aec_lux: 100.78088;aec_lux_index: 0;albedo: ;confidence: ;motionLevel: -1;weatherinfo: null;temperature: 48;

പട്ടാമ്പി: പട്ടാമ്പി – ചെർപ്പുളശ്ശേരി പാതയിലെ വല്ലപ്പുഴ റെയിൽവെ ഗേറ്റിൽ റെയിൽവെ മേൽപ്പാല നിർമ്മാണ പ്രവൃത്തികൾ ആരംഭിക്കാൻ റെയിൽവെ നടപടികൾ തുടങ്ങി. നിർമ്മാണ പ്രവൃത്തികൾ തുടങ്ങുന്നതിനായി വല്ലപ്പുഴ റെയിൽവെ ഗേറ്റ് ആറ് മാസത്തേക്ക് അടച്ചിടാനാണ് തീരുമാനം. ഉടൻ തന്നെ ബദൽ മാർഗ്ഗം ഒരുക്കാൻ പഞ്ചായത്ത് ഉൾപ്പെടെയുള്ളവർക്ക് റെയിൽവെ നിർദ്ദേശം നൽകി.

*സ്ഥലമേറ്റെടുപ്പ് പൂർത്തിയായി*

പട്ടാമ്പി-ചെർപ്പുളശ്ശേരി പാതയിലെ വല്ലപ്പുഴ റെയിൽവെ ഗേറ്റിലാണ് മേൽപ്പാലം നിർമ്മിക്കുന്നത്. സ്ഥലമേറ്റെടുപ്പ് ഉൾപ്പെടെയുള്ള പ്രവൃത്തികൾ ഇതിനകം പൂർത്തിയായിട്ടുണ്ട്. റെയിൽവെ ട്രാക്കിന്റെ ഭാഗത്തെ മേൽപ്പാല നിർമ്മാണം റെയിൽവെയുടെ മേൽനോട്ടത്തിലാണ് നടത്തുക. ഇതിന്റെ ടെണ്ടർ നടപടികൾ പൂർത്തിയായതോടെയാണ് നിർമ്മാണം തുടങ്ങാൻ തീരുമാനമായത്. നിർദ്ദിഷ്ട മേൽപ്പാലത്തിന്റെ അലൈൻമെന്റ് നിലവിലുള്ള റോഡിനും വല്ലപ്പുഴ റെയിൽവെ ക്രോസിങ്ങിനും മുകളിലൂടെയാണ്.

*ഗേറ്റ് അടയ്ക്കാതെ നിർമ്മാണം സാധ്യമല്ല*

ഈ സാഹചര്യത്തിലാണ് വല്ലപ്പുഴ റെയിൽവെ ഗേറ്റ്, നിർമ്മാണം തീരുന്നത് വരെ ചുരുങ്ങിയത് ആറ് മാസമെങ്കിലും അടച്ചിടാനുള്ള നടപടികൾ റെയിൽവെ ആരംഭിച്ചിരിക്കുന്നത്. റെയിൽവെ ഗേറ്റ് അടയ്ക്കാതെ മേൽപ്പാല നിർമ്മാണം ഇവിടെ സാധ്യമാവുകയില്ല. അതുകൊണ്ട് തന്നെ ഗേറ്റ് അടയ്ക്കുന്ന സാഹചര്യത്തിൽ ബദൽ റോഡ് മാർഗ്ഗം ഒരുക്കാനാണ് റെയിൽവെ പഞ്ചായത്തിനും മറ്റും നിർദ്ദേശം നൽകിയിരിക്കുന്നത്.

റെയിൽവെ, ആർ.ബി.ഡി.സി, പ്രാദേശിക ഭരണകൂടം, ട്രാഫിക് പോലീസ് ഉദ്യോഗസ്ഥർ, മറ്റ് ബന്ധപ്പെട്ട വകുപ്പുകൾ എന്നിവരെ ഉൾപ്പെടുത്തി എത്രയും വേഗം ഇതിനായി സംയുക്ത പരിശോധന നടത്തണമെന്നും അഭ്യർത്ഥിച്ചിട്ടുണ്ട്.

*ബദൽ മാർഗ്ഗം ഇങ്ങനെ*

നിലവിൽ റെയിൽവെ ഗേറ്റ് അടയ്ക്കുമ്പോൾ, വല്ലപ്പുഴ യാറം വഴി മുളയൻകാവ് – കുലുക്കല്ലൂർ റെയിൽവെ ഗേറ്റ് വഴിയാണ് വാഹനങ്ങൾ തിരിച്ചുവിടാൻ റെയിൽവെ നിർദ്ദേശം വെച്ചിരിക്കുന്നത്. നിർദ്ദിഷ്ട വഴിമാറ്റം, ഗതാഗതത്തിന്റെ ഒഴുക്ക്, റോഡ് സുരക്ഷയ്ക്ക് ആവശ്യമായ ഗതാഗത നിയന്ത്രണ നടപടികൾ എന്നിവ സംയുക്തമായി വിലയിരുത്താനാണ് സംയുക്ത പരിശോധന നടത്താൻ നിർദ്ദേശിച്ചിട്ടുള്ളത്.

നിലവിലെ റെയിൽവെ ഗേറ്റ് ദീർഘകാലത്തേക്ക് അടച്ചിടുന്നത് വലിയ യാത്രാ ക്ലേശത്തിന് ഇടവരുത്തുമെന്നതിൽ സംശയമില്ല. ഇക്കാര്യത്തിൽ പഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്നാണ് ലഭിക്കുന്ന വിവരം.

ലെവൽ ക്രോസ് രഹിത റോഡ് എന്ന ലക്ഷ്യം വെച്ചാണ് പദ്ധതി. കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്താണ് കിഫ്ബി വഴി പദ്ധതിക്ക് ഫണ്ട് അനുവദിച്ചത്. റെയിൽവെയുടെ ഭാഗത്തെ പ്രവൃത്തി റെയിൽവെയുടെ മേൽനോട്ടത്തിലും മറ്റ് പ്രവൃത്തികൾ ആർ.ബി.ഡി.സി.ക്കുമാണ്.

*ഇതും വായിക്കുക:* <a href=”https://samakalikamonline.in/%e0%b4%b0%e0%b4%be%e0%b4%af%e0%b4%bf%e0%b4%b0%e0%b4%a8%e0%b5%86%e0%b4%b2%e0%b5%8d%e0%b4%b2%e0%b5%82%e0%b5%bc-%e0%b4%ae%e0%b4%b2%e0%b4%95%e0%b4%af%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%a4%e0%b5%8d%e0%b4%a4/”>രായിരനെല്ലൂർ മലകയറ്റത്തിനെത്തിയ യുവാവ് കുഴഞ്ഞുവീണ് മരിച്ചു</a>

Leave a Reply

Your email address will not be published. Required fields are marked *