കോൺഗ്രസ് പാർട്ടിക്കും നാടിനും മറക്കാൻ കഴിയാ ത്ത സംഭാവനകൾ നൽകിയ ജനകീയനായ കോൺഗ്രസ് നേതാ വായിരുന്നു കെ.എസ്.ബി.എ.ത ങ്ങളെന്നു മന്ത്രി രമേശ് ചെന്നി ത്തല പറഞ്ഞു. കെ.എസ്.ബി.എ .തങ്ങളുടെ മൂന്നാം ചരമ വാർഷി കത്തോടനുബന്ധിച്ചു നിയോജ കമണ്ഡലം കോൺഗ്രസ് കമ്മിറ്റി നേതൃത്വത്തിൽ നടത്തിയ തങ്ങൾ അനുസ്‌മരണം ഉദ്ഘാട നം ചെയ്യുകയായിരുന്നു അദ്ദേഹം. നഗരസഭയിൽ അർഹരായ കു ടുംബങ്ങൾക്കു ഭവന നിർമാണ പൂർത്തീകരണത്തിനുള്ള സഹായവിതരണ പ്രഖ്യാപനവും വി വിധ മേഖലകളിൽ മികവു തെളിയിച്ചവരെ ആദരിക്കലും മന്ത്രി നിർവഹിച്ചു. പട്ടാമ്പി ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് എം.രാമദാസ് അധ്യക്ഷത വഹിച്ചു. വി.കെ.ശ്രീകണ്ഠൻ എംപി തങ്ങൾ അനുസ്മരണം നടത്തി. ഡിസിസി അധ്യക്ഷൻ എ.തങ്ക പ്പൻ, മുസ്‌ലിം ലീഗ് സംസ്ഥാന ഉപാധ്യക്ഷൻ സി.എ.എം.എ.ക രീം, ബ്ലോക്ക് പഞ്ചായത്ത് പ്രസി ഡൻ്റ് എ.പി.രാമദാസ്, കൊപ്പം ബ്ലോക്ക് കോൺഗ്രസ് പ്രസിഡ ൻ്റ് എം.രാധാകൃഷ്ണൻ, നഗരസ ഭാധ്യക്ഷൻ ടി.പി.ഷാജി, സെക്രട്ട റി ഡിസിസി സെക്രട്ടറിമാരായ പി.കെ.ഉണ്ണിക്കൃഷ്ണൻ, കമ്മു കുട്ടി എടത്തോൾ, കെ.ആർ.നാ രായണസ്വാമി, കെപിസിസി അം ഗം സി.സംഗീത, ഉമ്മർ കിഴായൂർ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *