ഓപ്പറേഷന്‍ തണ്ടർ റെയ്ഡിന്റെ ഭാഗമായി പട്ടാമ്പി എക്സൈസ് സംഘത്തിൻറെ നേതൃത്വത്തിൽ വല്ലപ്പുഴ ഭാഗങ്ങളിലെ ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ഇടങ്ങളിലും പരിസരങ്ങളിലും പരിശോധന നടത്തിവരവേയാണ് വല്ലപ്പുഴ യാറത്തിന് സമീപം പൊതു അഴുക്ക് ചാലിൽ നിന്നും ഒന്നേകാൽ മീറ്ററിൽ അധികം ഉയരമുള്ള കഞ്ചാവ് ചെടി കണ്ടെത്തിയത്.
പട്ടാമ്പി എക്സൈസ് റെയിഞ്ച് ഓഫീസിലെ അസിസ്റ്റൻ്റ് ഇന്‍സ്‌പെക്ടര്‍ കെ. കെ. ബാലകൃഷ്ണൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ അസിസ്റ്റൻ്റ് ഗ്രേഡ് ഇന്‍സ്‌പെക്ടര്‍ കെ. വസന്തകുമാർ, സിവിൽ എക്സൈസ് ഓഫീസർ അനൂപ് രാജ് എന്നിവർ പങ്കെടുത്തു.



