നാല് വയസുകാരിയെ കൂട്ട ബലാത്സംഗം ചെയ്ത് കൊന്ന കേസിൽ ജാമ്യത്തിലിറങ്ങി ഒളിവിൽ പോയ പ്രതി 6 വർഷത്തിന് ശേഷം പിടിയിൽ. പൊലീസ് പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ച സുരേഷിനെയാണ്  തമിഴ്നാട്ടിൽ നിന്ന് പിടികൂടിയത്. 2019 ലായിരുന്നു സംഭവം. രണ്ട് സ്ത്രീകൾ ഉൾപ്പെടെ അഞ്ച് പേരായിരുന്നു പ്രതികൾ. പെൺകുട്ടിയെ ക്രൂരമായി ബലാത്സഗം ചെയ്ത് കൊലപ്പെടുത്തി മൃതദേഹം ബാഗിലാക്കി ഉപേക്ഷിക്കുകയായിരുന്നു. മൂന്നാം പ്രതിയെയും അഞ്ചാം പ്രതിയെയും ശിക്ഷിച്ചു. ജാമ്യത്തിലിറങ്ങി ഒളിവിൽ പോയ  പ്രതിയെയാണ് ഇപ്പോൾ 6 വർഷത്തിന് ശേഷം പിടികൂടിയത്. ഭിക്ഷാടന മാഫിയയിലെ അംഗങ്ങളാണ് പ്രതികൾ. രണ്ടാം പ്രതി പടയപ്പ, നാലാം പ്രതി ഫെമിന പിച്ചക്കനി എന്നിവർ ഇപ്പോഴും ഒളിവിലാണ്.

Leave a Reply

Your email address will not be published. Required fields are marked *