Category: Thrithala News

പട്ടാമ്പി : ഒരു കല്യാണമോ റോഡ് നിർമ്മാണമോ ഉണ്ടായാൽ പട്ടാമ്പിയിൽ ഗതാഗതം സ്തംഭിക്കും.

ഒരു വിവാഹമോ റോഡ് നിർമ്മാണ പ്രവർത്തികളോ പ്രകടനങ്ങളോ ഉണ്ടായാൽ പട്ടാമ്പി നഗരം സ്ഥാപിക്കുന്ന അവസ്ഥയാണ്. നഗരത്തിലെ ഓഡിറ്റിയത്തിലെ വിവാഹത്തിലേക്കുള്ള വാഹനങ്ങളുടെ തിരക്കാണ് പലപ്പോഴും ഗതാഗത കുരുക്കിന് കാരണമാകുന്നത്. കഴിഞ്ഞ മാസവും ഇത്തരത്തിൽ വലിയ ഗതാഗത കുരുക്ക് അനുഭവപ്പെട്ടിരുന്നു. ഓഡിറ്റോറിയത്തിലേക്കുള്ള വഴിയുടെ പകുതി…

വല്ലപ്പുഴ: വല്ലപ്പുഴ ബഡ്‌സ് സ്കൂളിലേക്ക് വീൽചെയറുകൾ സമ്മാനിച്ച് ചർക്കയുടെ കൈത്താങ്ങ്

വല്ലപ്പുഴ ബഡ്‌സ് സ്കൂളിലേക്ക് രണ്ട് വീൽചെയറുകൾ സമ്മാനിച്ച് ചർക്ക. 47 പഠിതാക്കളുള്ള സ്കൂളിൽ നിലവിൽ ഉപയോഗിച്ച് കൊണ്ടിരുന്ന വീൽചെയറുകൾ കേട് വന്നതിനെ തുടർന്ന് ദുരിതത്തിലായ സ്കൂളിലേക്ക് ജീവനക്കാർ ആവശ്യപ്പെട്ട പ്രകാരമാണ് ചർക്ക വീൽചെയറുകൾ നൽകിയത്. സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ…

കുന്നംകുളത്ത് നിയന്ത്രണംവിട്ട ബസ് ഇടിച്ച് രണ്ട് മരണം

കുന്നംകുളത്ത് നിയന്ത്രണംവിട്ട ബസ് ഇടിച്ച് രണ്ട് മരണം. കാർ യാത്രക്കാരിയായ റിയ ഫാത്തിമയും മറ്റൊരു സ്ത്രീയുമാണ് മരിച്ചത്. സ്വകാര്യ ആശുപത്രിയിലുള്ള സ്ത്രീയെ തിരിച്ചറിഞ്ഞിട്ടില്ല. അപകടത്തിൽ 20 ലേറെ പേർക്ക് പരിക്കുണ്ട്. നിരവധി വാഹനങ്ങളിൽ ഇടിച്ച ബസ് വീട്ടുമുറ്റത്തെ മതിലിൽ ഇടിച്ചാണ് നിന്നത്.…

ഒറ്റപ്പാലം: ക്ലാസ് റൂമിൽ സംസാരിച്ചു, വിദ്യാർത്ഥിക്ക് അധ്യാപകന്റെ മർദ്ദനം

ക്ലാസ് റൂമിൽ സംസാരിച്ചതിന് അധ്യാപകൻ വിദ്യാർത്ഥിയെ മർദ്ദിച്ചതായി പരാതി. പാലക്കാട് തൃക്കടീരി പിടിഎം ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിയെയാണ് അധ്യാപകൻ മർദ്ദിച്ചത്. ക്ലാസ് റൂമിൽ സംസാരിച്ചതിന് അധ്യാപകനായ നൗഷാദ്, മുഖത്ത് അടിച്ചുവെന്ന് ഒൻപതാം ക്ലാസ് വിദ്യാർത്ഥി പറഞ്ഞു. പരിക്കേറ്റ വിദ്യാർത്ഥിയെ ചെർപ്പുളശ്ശേരി…

പാലക്കാട് : ഉന്നതികളിലും അങ്കണവാടികളിലും ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കണം: ഭക്ഷ്യസുരക്ഷ കമ്മീഷൻ

അട്ടപ്പാടിയിലെ ഉന്നതികളിലും അങ്കണവാടികളിലും കുടിവെള്ള ലഭ്യത, അവ ശുദ്ധീകരിക്കുന്നതിനുള്ള സംവിധാനം എന്നിവ ഉറപ്പാക്കണമെന്ന് ഭക്ഷ്യസുരക്ഷ കമ്മീഷൻ. തിളപ്പിച്ചാറ്റിയ വെള്ളം കുട്ടികൾക്ക് നൽകണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു. മൂലഗംഗൽ ഉന്നതിയും അംഗനവാടിയും സന്ദർശിച്ച ശേഷമാണ് കമ്മീഷൻ അംഗം മുരുകേഷ് ചെറുനാലി നിർദേശം നൽകിയത്. മൂലഗംഗൽ…

ചാലിശ്ശേരി : ജനകീയ ആരോഗ്യകേന്ദ്രത്തിൽ നഴ്സിന് അണലിയുടെ കടിയേറ്റു

ചാലിശ്ശേരി പെരുമണ്ണൂർ എസ്റ്റേറ്റ്പടിയിൽ പ്രവർത്തിക്കുന്ന പഞ്ചായത്ത് ജനകീയ ആരോഗ്യകേന്ദ്രത്തിൽ ഡ്യൂട്ടിക്കിടെയാണ് നഴ്സിന് അണലിക്കടിയേറ്റത്. ചാവക്കാട് സ്വദേശിനിയും കഴിഞ്ഞ രണ്ടര വർഷമായി ആരോഗ്യകേന്ദ്രത്തിൽ സേവനമനുഷ്ഠിച്ചുവരികയുമായിരുന്ന മിസിരിയയ്ക്കാണ് ബുധനാഴ്ച രാവിലെ ആശുപത്രി വളപ്പിൽവെച്ച് വിഷപ്പാമ്പിന്റെ കടിയേറ്റത്. കടിയേറ്റ ഉടൻ തന്നെ മിസിരിയയെ കുന്നംകുളത്തെ സ്വകാര്യ…

പട്ടാമ്പി: കൊടുമുണ്ടയിലെ തെരുവുനായ ആക്രമണം; കാൽനടയാത്രക്കാരന് കടിയേറ്റു

പട്ടാമ്പിയിൽ കാൽനടയാത്രക്കാരന് തെരുവുനായുടെ കടിയേറ്റു. കൊടുമുണ്ട പൂളക്ക പറമ്പ് ഭാഗത്ത് വൈകുന്നേരത്താണ് സംഭവം. വടക്കത്തോടെ വീട്ടിൽ 54 വയസ്സുകാരൻ അച്യുതാനന്ദനാണ് കടിയേറ്റത്. ഞായറാഴ്ച ഉച്ചയോടെ നടന്നുപോകുമ്പോൾ തെരുവുനായ പുറകിൽ കൂടി വന്ന് ആക്രമിക്കുകയായിരുന്നു. അച്യുതാനന്ദൻറെ കാലിൽ രണ്ടിടങ്ങളിലായി കടിയേറ്റു. പരിക്കേറ്റ ഇയാൾ…

തൃത്താല: ഹോട്ടലിലെ പലഹാര അലമാര ഗുഡ്സ് ഓട്ടോറിക്ഷയിൽ കടത്തിക്കൊണ്ടുപോയി

പാലക്കാട്‌ തൃത്താല കൂടല്ലൂരിൽ ഹോട്ടലിൽ മോഷണം. പലഹാര അലമാര ഗുഡ്സ് ഓട്ടോയിൽ കടത്തിക്കൊണ്ടുപോയി. മോഷണത്തിൻ്റെ CCTV ദൃശ്യങ്ങൾ പുറത്ത് വന്നു. കൂടല്ലൂർ ജാറം റോഡിന് സമീപത്തെ അറഫ ഹോട്ടലിൽ നിന്നാണ് പലഹാര അലമാര കടത്തിക്കൊണ്ട് പോയത്. ബുധനാഴ്ച പുലർച്ചെ നാല് മണിയോടെയാണ്…

തൃത്താല : റോഡിലേക്കോടിയ 2 വയസുകാരന് കാറിടിച്ച് പരിക്ക്

പാലക്കാട് തൃത്താല പടിഞ്ഞാറങ്ങാടിയിൽ റോഡിലേക്ക് പെട്ടെന്ന് ഓടിയിറങ്ങിയ രണ്ട് വയസുകാരന് കാർ തട്ടി പരിക്കേറ്റു. റോഡരികിലുണ്ടായിരുന്ന കടയിൽനിന്ന് കുട്ടി അപ്രതീക്ഷിതമായി റോഡിലേക്ക് ഓടിയിറങ്ങുന്നതിനിടെയാണ് അതുവഴി എത്തിയ കാർ ഇടിച്ചത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. കുട്ടിയുടെ പരിക്ക് ഗുരുതരമല്ല.

പട്ടാമ്പി: കർഷക സഭ ചേർന്നു

കേരള സർക്കാർ കാർഷിക വികസന കർഷക ക്ഷേമ വകുപ്പിൻ്റെ പട്ടാമ്പി ബ്ലോക്ക് തല കർഷക സഭയാണ് സംഘടിപ്പിച്ചത്. പട്ടാമ്പി നഗരസഭ ഹാളിൽ നടന്ന കർഷക സഭ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എപി രാമദാസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.നഗരസഭ ചെയർപേഴ്സൺ ടിപി ഷാജി…