Tag: crime

ഒറ്റപ്പാലം : മാട്രിമോണിയൽ വഴി വിവാഹ വാഗ്ദാനം. യുവതിയെ പറ്റിച്ച് പണവും സ്വർണവും തട്ടിയ ഒറ്റപ്പാലം സ്വദേശി പിടിയിൽ

മാട്രിമോണിയല്‍ വെബ്‌സൈറ്റ് വഴി പരിചയപ്പെട്ട യുവതിയെ പറഞ്ഞു പറ്റിച്ച് പണവും സ്വര്‍ണവും തട്ടിയെടുത്ത ശേഷം വിവാഹ വാഗ്ദാനത്തില്‍ നിന്ന് ഒഴിഞ്ഞു മാറിയ പ്രതിയെ മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് ഒറ്റപ്പാലം സ്വദേശി കുറിക്കാട്ടില്‍ അന്‍സാര്‍ എന്ന 39കാരനെയാണ് യുവതിയുടെ പരാതിയില്‍…

ഷൊർണൂർ : ട്രെയിനിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം, രാജസ്ഥാൻ സ്വദേശിയെ അറസ്റ്റ് ചെയ്തു

പാലക്കാട് ഷൊർണൂരിൽ ട്രെയിനിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം. പെൺകുട്ടിയുടെ പരാതിയിൽ രാജസ്ഥാൻ സ്വദേശിയെ ഷൊർണൂർ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു. സഹയാത്രക്കാരൻ എടുത്ത ദൃശ്യങ്ങളും പുറത്തുവന്നു. രാവിലെ 7 മണിയോടെ ഷൊർണൂരിൽ എത്തിയ മഡ്ഗോൺ എറണാകുളം എക്സ്പ്രസിലാണ് സംഭവം. കോഴിക്കോട് നിന്ന്…

പട്ടാമ്പി : പന്നിക്ക് വെച്ച കെണിയിൽ അകപ്പെട്ട് യുവാവ് ഷോക്കേറ്റ് മരിച്ചു

കൊപ്പം തത്തനംപുള്ളിയിൽ പന്നിക്ക് വച്ച കെണിയിൽ അകപ്പെട്ട് യുവാവ് ഷോക്കേറ്റ് മരിച്ചു. മുള്ളത്ത് വീട്ടിൽ 30 വയസ്സുകാരൻ രവിയാണ് മരിച്ചത്. ഇന്ന് രാവിലെയാണ് പാടത്ത് രവിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ രാത്രി ബൈക്ക് തകരാറിലായതിനെ തുടർന്ന് റോഡരികിൽ ബൈക്ക് പാർക്ക് ചെയ്ത…

അട്ടപ്പാടി: വാറ്റ് ചാരായവുമായി യുവാവ് പിടിയിൽ

അട്ടപ്പാടിയിൽ വാറ്റ് ചാരായവുമായി യുവാവ് പിടിയിൽ. ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി അഗളി എക്സൈസ് റെയ്ഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ സി ഷിബുകുമാറും പാർട്ടിയും ചേർന്ന് അട്ടപ്പാടി വെന്ത വട്ടി ഉന്നതിയിൽ നടത്തിയ പരിശോധനയിലാണ് വാറ്റ് ചാരായം സൂക്ഷിച്ചത് കണ്ടെത്തിയത്.5പോട്ടർ ചാരായവുമായി…

പട്ടാമ്പി : കുലുക്കല്ലൂരിൽ വ്യാപാര സ്ഥാപനത്തിലെ മോഷണം. കവർച്ചാ സംഘത്തിലെ മൂന്നാമൻ അറസ്റ്റിൽ.

പാലക്കാട് കുലുക്കല്ലൂരിൽ വ്യാപാര സ്ഥാപനത്തിൽ മോഷണം നടത്തിയ സംഘത്തിലെ ഒരാൾ കൂടി പിടിയിൽ. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം മൂന്നായി. ജൂൺ 12നാണ് കുലുക്കല്ലൂർ ചുണ്ടമ്പറ്റയിലെ അലൂമിനിയം ഫാബ്രിക്കേഷൻ സ്ഥാപനത്തിൽ മോഷണം നടന്നത്. പതിനേഴായിരത്തോളം രൂപ വിലവരുന്ന സാധന സാമഗ്രികളാണ് മോഷണം…

വല്ലപ്പുഴ : ഓപ്പറേഷൻ തണ്ടർ: വല്ലപ്പുഴയിൽ നിന്ന് വീണ്ടും കഞ്ചാവ് ചെടികൾ കണ്ടെത്തി.

ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി പട്ടാമ്പി എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് വല്ലപ്പുഴ റെയിൽവേ ഗേറ്റിന് സമീപത്ത് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. കഞ്ചാവ് ചെടികൾക്ക് 140 cm, 192 cm സെൻ്റീമീറ്റർ ഉയരമുണ്ടായിരുന്നതായും കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായും എക്സൈസ് അധികൃതർ…

പാലക്കാട് : നാല് വയസുകാരിയെ കൂട്ട ബലാത്സംഗം ചെയ്ത് കൊന്ന കേസിൽ മുങ്ങിയ പ്രതി 6 വർഷത്തിന് ശേഷം പിടിയിൽ

നാല് വയസുകാരിയെ കൂട്ട ബലാത്സംഗം ചെയ്ത് കൊന്ന കേസിൽ ജാമ്യത്തിലിറങ്ങി ഒളിവിൽ പോയ പ്രതി 6 വർഷത്തിന് ശേഷം പിടിയിൽ. പൊലീസ് പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ച സുരേഷിനെയാണ് തമിഴ്നാട്ടിൽ നിന്ന് പിടികൂടിയത്. 2019 ലായിരുന്നു സംഭവം. രണ്ട് സ്ത്രീകൾ ഉൾപ്പെടെ അഞ്ച് പേരായിരുന്നു…