Category: പ്രാദേശികം

പാലക്കാട് : ഷോർണൂർ റെയിൽവേ സ്റ്റേഷനിൽ വൻ കഞ്ചാവ് വേട്ട

ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ 10 കിലോ കഞ്ചാവ് പിടികൂടി. ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായാണ് പരിശോധന നടന്നത്. ഷോൾഡർ ബാഗിൽ നിന്ന് 10 കിലോയോളം കഞ്ചാവാണ് റെയിൽവേ പോലീസ് കണ്ടെടുത്തത്. പ്ലാറ്റ്‌ഫോമുകളിലും ട്രെയിനുകളിലും പോലീസ് സംഘം നടത്തിയ പരിശോധനയ്ക്കിടെയാണ് ബാഗ്…

ആശ്വാസ വാർത്ത. വാണിയംകുളത്ത് നിന്ന് കാണാതായ മൂന്നംഗ കുടുംബത്തെ എട്ടാം ദിവസം കണ്ടെത്തി.

ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ ഷൊര്‍ണൂര്‍ പൊലീസിന്റെ അന്വേഷണ സംഘമാണ് കുടുംബത്തെ കണ്ടെത്തിയത്. കര്‍ണാടകയിലെ ചാമരാജ് നഗറിലായിരുന്നു കുടുംബം ഉണ്ടായിരുന്നത്. ഇവിടെ വാടക വീടെടുത്ത് താമസിച്ചുവരികയായിരുന്നു. കാണാതായി എട്ടാം ദിവസമാണ് കുടുംബത്തെ കണ്ടെത്തിയിരിക്കുന്നത്. തിരച്ചിലില്‍ ബാബു ഭാസ്‌കറിന്റെ മൂത്തമകന്‍ വൈശാഖും ഭാഗമായിരുന്നു.…

പുലാപ്പറ്റയിൽ 6 മാസം പ്രായമുള്ള കുഞ്ഞ് മരിച്ച നിലയിൽ; കാരണം വ്യക്തമല്ല

മണ്ണാർക്കാട് പുലാപ്പറ്റ വെട്ടംപറമ്പിൽ 6 മാസം പ്രായമുള്ള ആൺകുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തി. വെട്ടംപറമ്പ് കിഴക്കേതിൽ കൃഷ്ണകുമാർ – സുമിഷ ദമ്പതികളുടെ മകൻ യുവാൻ ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ 7 മണിയോടെയാണ് സംഭവം. അർദ്ധരാത്രിയിൽ കുട്ടിക്ക് മുലപ്പാൽ നൽകി അടുത്ത്…

വില്ലേജ് ഓഫീസ് അടഞ്ഞു കിടക്കുന്നു… അകത്തോ ജോലി നടക്കുന്നു! പാലക്കാട് കണ്ണാടിയിൽ സംഭവം

വില്ലേജ് ഓഫീസ് അടച്ചിട്ട് ജോലിചെയ്യുന്ന ഉദ്യോഗസ്ഥൻ. വില്ലേജിലേക്ക് വന്ന പലരും ഓഫീസർ ഇല്ലെന്ന് കരുതി മടങ്ങിപ്പോകുന്നതും പതിവായി. പാലക്കാട് കണ്ണാടി ഒന്ന് വില്ലേജിലാണ് സംഭവം. റോഡിൽ നിന്ന് നോക്കിയാൽ വില്ലേജ് ഓഫീസ് അടച്ചതായാണ് കാണുന്നത്. കാരണം നേരെ കാണുന്നതാണ് വില്ലേജ് ഓഫീസറുടെ…

ബസിൽ 13കാരിയെ ഉപദ്രവിച്ച 42 കാരന് കോടതിയുടെ കഠിന ശിക്ഷ

ബസ് യാത്രയ്ക്കിടെ 13 വയസ്സുകാരിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ കേസിലാണ് പ്രതിക്ക് 3 വർഷം കഠിനതട വും 20,000 രൂപ പിഴയും ശിക്ഷ വിധിച്ചത്. മണ്ണാർക്കാട് പയ്യനടം കുമ്പളം പുഴയിൽ വീട്ടിൽ 42 വയസുകാരൻ ബിജുവിനെയാണു പട്ടാമ്പി ഫാസ്റ്റ്ട്രാക്ക് കോടതി ജഡ്‌ജി…

ചെന്താമര കോടതിയിൽ; ഇരട്ട കൊലപാതക കേസിൽ ശിക്ഷ വിധി നാളെ.

പാലക്കാട് നെന്മാറ ഇരട്ടക്കൊലപാതകക്കേസിൽ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയ പ്രതി ചെന്താമരയ്ക്കുള്ള ശിക്ഷ വിധിക്കുന്നത് നാളത്തേക്ക് മാറ്റി. ഇന്ന് ശിക്ഷ വിധിക്കുമെന്നാണ് നേരത്തേ കോടതി അറിയിച്ചിരുന്നത്. തുടർന്ന് ഇന്ന് ശിക്ഷാവിധി കേൾക്കാനായി അഡീഷനൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതി (4) ജഡ്ജി കെന്നത്ത്…

പാലക്കാട് : വിദ്യാർത്ഥികൾക്ക് കഞ്ചാവ് കൊടുക്കുന്ന വീട്ടമ്മ അറസ്റ്റിൽ. പിടിയിലായത് CPI നേതാവിൻ്റെ മാതാവ്. 

പാലക്കാട് അട്ടപ്പാടിയിൽ ഓപ്പറേഷൻ തണ്ടറിൻ്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് 2.2 കിലോഗ്രാം കഞ്ചാവുമായി പ്രതി പിടിയിലായത്. അട്ടപ്പാടി കോട്ടത്തറ സ്വദേശി നാഗമ്മാളി നെ അറസ്റ്റ് ചെയ്തു. CPI ഷോളയൂർ ലോക്കൽ സെക്രട്ടറിയുടെ അമ്മയാണ് നാഗമ്മാൾ. അഗളി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ മുഹമ്മദ്…

പണമടങ്ങിയ ബാഗ് കാണാനില്ല, വാർത്ത കാണാം

ബസിൽ മറന്നുവെച്ച പണമടങ്ങിയ ബാഗ് യാത്രക്കാരന് തിരികെ നൽകി ബസ് ജീവനക്കാർ. ഒന്നരലക്ഷം രൂപയടങ്ങിയ ബാഗാണ് തിരികെ നൽകിയത്. പാലക്കാട് – ഗുരുവായൂർ റൂട്ടിലെ ദർശൻ ബസിലെ കണ്ടക്ടർ വിനുവും ഡ്രൈവർ മണിക്കൂട്ടനുമാണ് മാതൃകയായത്..ഞായറാഴ്ച രാവിലെ 9.30 യ്ക്ക് ഒറ്റപാലത്ത് നിന്നും…

പട്ടാമ്പി: കാടുമൂടിയ ട്രാൻസ്ഫോർമർ ഭീഷണിയാകുന്നു

പട്ടാമ്പി ചെർപ്പുളശ്ശേരി പാതയിൽ ചൂരക്കോട് പാലം സ്റ്റോപ്പിന് സമീപത്ത് റോഡരികിൽ സ്ഥിതി ചെയ്യുന്ന ട്രാൻസ്ഫോമർ ആണ് പുല്ലു നിറഞ്ഞു കാടുപിടിച്ച് അപകടഭീഷണി സൃഷ്ടിക്കുന്നു. കുറ്റിക്കാട്ടിൽ നിന്നുള്ള വള്ളികൾ ഫ്യൂസുകളിലും ഇലക്ട്രിക് കമ്പികളിലും ട്രാൻസ്ഫർമറുകളിലും പടർന്നു പിടിച്ചിട്ടുണ്ട്. വിദ്യാർത്ഥികൾ അടക്കം നിരവധി ആളുകൾ…

ലോറി ചെരിയുന്നത് കണ്ട് ചായക്കടയിലുള്ളവർ ഓടി രക്ഷപെട്ടു, കൊപ്പത്ത് ലോറി മറിഞ്ഞ് അപകടത്തിൽ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

പട്ടാമ്പി കൊപ്പത്ത് ലോറി മറിഞ്ഞ് അപകടം.ആളപായമില്ല. കൊപ്പം മുളയങ്കാവ് റോഡിലാണ് സംഭവം. കണ്ണൂരിൽ നിന്നും കോയമ്പത്തൂരിലേക്ക് ആക്രി കയറ്റി പോവുകയായിരുന്നു ലോറിയാണ് മറിഞ്ഞത്. അമിതമായി ലോഡ് കേറ്റി വന്ന ലോറി റോഡ് അരികിൽ ഒരു സൈഡിലേക്ക് ചെരിഞ്ഞതാണ് മറിയാൻ കാരണമെന്നാണ് നിഗമനം.…