Author: samakalikamonline@gmail.com

മണ്ണാർക്കാട് : കുന്തിപ്പുഴയിൽ അകപ്പെട്ട് വയോധികന് ദാരുണാന്ത്യം

പാലക്കാട് മണ്ണാർക്കാട് കുന്തിപ്പുഴയിൽ അകപ്പെട്ട് വായോധികൻ മരണപെട്ടു. ഇന്ന് രാവിലെ 9 മണിയോടെ കൈതച്ചിറയിലാണ് സംഭവം. മാസപറമ്പ് കുളിക്കടവിൽ കുളിക്കാൻ ഇറങ്ങിയതോടെ ഒഴുക്കിൽ പെടുകയായിരുന്നു. ലോട്ടറി വില്പനക്കാരൻ വേലായുധൻ ആണ് മരണപ്പെട്ടത്, ഇയാൾ മണ്ണാർക്കാട് സമീപ പ്രദേശത്തുകാരനാണെന്നാണ് അറിയുന്നത്. സ്ഥിരം ഈ…

പാലക്കാട്: സ്വർണ്ണവിലയിൽ വർധന

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ വർധനവ് രേഖപ്പെടുത്തി. 22 കാരറ്റ് സ്വർണം ഗ്രാമിന് 70 രൂപയാണ് ഇന്ന് കൂടിയത്. 13,220 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. പവന് 560 രൂപയാണ് കൂടിയത്. 1,05,760 രൂപയാണ് വിപണിവില. 24 കാരറ്റ് സ്വർണത്തിനും വില…

പട്ടാമ്പി : കമ്മ്യൂണിസ്റ്റ് നേതാവ് എൻ ഉണ്ണികൃഷ്ണനെ അനുസ്മരിച്ചു

സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും സിഐടിയു നേതാവുമായിരുന്ന എൻ ഉണ്ണികൃഷ്ണൻ അനുസ്മരണം ഓങ്ങല്ലൂർ ഗ്രാന്റ് ഇവന്റ് സെന്ററിൽ സംഘടിപ്പിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ശ്രീകൃഷ്ണപുരം ഏരിയ സെക്രട്ടറി കെ ജയദേവൻ…

തൃത്താല : ഗവ: ആശുപത്രി പ്രവർത്തനം അടിയന്തരമായി പുതിയ കെട്ടിടത്തിലേക്ക് മാറ്റാൻ നിർദേശം

വർഷങ്ങളായി വളരെ ശോചനീയാവസ്ഥയിൽ ആയ കെട്ടിടത്തിലാണ് തൃത്താല പ്രാഥമിക ആരോഗ്യ കേന്ദ്രം പ്രവർത്തിച്ചുവന്നത്. ഈ സാഹചര്യത്തിലാണ് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് അത്യാധുനിക രീതിയിലുള്ള പുതിയ കെട്ടിടം നിർമ്മിച്ചത്. എന്നാൽ കേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾ നിലവിൽ പഴയ കെട്ടിടത്തിൽ തന്നെയാണ് തുടരുന്നത്. പുതിയ സർക്കാർ…

പാലക്കാട്: ചെന്താമരക്ക് വധശിക്ഷ

കേരളത്തെ നടുക്കിയ നെന്മാറ ഇരട്ടക്കൊലക്കേസിൽ കൊടും കുറ്റവാളി ചെന്താമരയ്ക്ക് വധശിക്ഷ വിധിച്ച് കോടതി. പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. കേസിൽ ഇരുഭാഗങ്ങളുടേയും വിശദമായ വാദങ്ങൾ കേട്ട ശേഷമാണ് കോടതി ശിക്ഷ പുറപ്പെടുവിച്ചത്. കേസ് അപൂർവങ്ങളിൽ അപൂർവമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിവിധി.…

പാലക്കാട് വടക്കഞ്ചേരിയിൽ CNG ഗ്യാസ് ലോറിയും ബസും കൂട്ടിയിടിച്ച് അപകടം. 9 പേർക്ക് പരിക്കേറ്റു.

വടക്കഞ്ചേരിയിൽ സിഎൻജി ഗ്യാസ് ലോറിയും ബസും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ 9 പേർക്ക് പരിക്ക്.വടക്കഞ്ചേരി റോയൽ ജംഗ്ഷനു സമീപം ആണ് അപകടം സംഭവിച്ചത്. ബസിലെ ഡ്രൈവർ അഭിഷേക്, സഹായി നഞ്ചട്ട സ്വാമി ബസിലെ 7 യാത്രക്കാർ എന്നിവർക്കാണ് പരിക്കേറ്റത് അപകടത്തിൽ ബസ്…

തൃത്താല : യുദ്ധക്കളമായി സ്കൂൾ ഗ്രൗണ്ടും റോഡും: തൃത്താലയിൽ വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടി.

പാലക്കാട് തൃത്താലയിൽ വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടി. സംഭവത്തിൽ പരിക്കേറ്റ വിദ്യാർത്ഥികളുടെ പരാതിയിൽ തൃത്താല പോലീസ് കേസെടുത്തു. മൊബൈൽ ഫോണിൽ ചിത്രീകരിച്ചമർദ്ദനത്തിന്റെ ദൃശ്യങ്ങൾ പുറത്ത്. കുമരനല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലും കല്ലടത്തൂർ ഗോഖലെ ഹയർ സെക്കൻഡറി സ്കൂളിലും ആണ് വിദ്യാർത്ഥികൾ തമ്മിൽ…

ഒറ്റപ്പാലം: റോഡ് ശോചനീയാവസ്ഥ: നാളെ സ്വകാര്യ ബസ് സമരം

ഒറ്റപ്പാലം – ചെറുപ്പുളശ്ശേരി റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം കാണാത്തതിൽ പ്രതിഷേധിച്ച് സ്വകാര്യ ബസുകൾ നാളെ പണിമുടക്ക് പ്രഖ്യാപിച്ചു. ഈ റൂട്ടിലോടുന്ന ബസുകളാണ് സമരം പ്രഖ്യാപിച്ചത്. നവീകരണ പ്രവൃത്തികൾ പാതിവഴിയിൽ നിലച്ച പാതയിലൂടെ എൺപതോളം ബസുകളാണ് നിലവിൽ സർവീസ് നടത്തുന്നത്. നാളത്തെ സമരത്തിന്…

പാലക്കാട് : യുവതിയെ പീഡിപ്പിച്ചെന്ന് പരാതി; പഞ്ചായത്തംഗം രാജിവെച്ചു

ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ ഡി വൈ എഫ് ഐ നേതാവും ശ്രീകൃഷ്‌ണപുരം പഞ്ചായത്ത് വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാനുമായ സി സുജിത്ത് രാജിവച്ചു. ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കാണ് രാജി നൽകിയത്.

പ്രതിഭകളെ ആദരിച്ച് പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഹ്സിൻ

പട്ടാമ്പി മണ്ഡലത്തിലെ എസ്.എസ്.എൽ.സി പ്ലസ്ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി ഉന്നത വിജയം കൈവരിച്ചവരെയും സർവകലാശാലകളിലെ ജേതാക്കൾ സാമൂഹ്യ സാംസ്കാരിക മേഖലകളിലെ പ്രതിഭകളെയും മുഹമ്മദ് മുഹ്‌സിൻ എം എൽ എ എക്സലൻസ് അവാർഡ് നൽകി ആദരിച്ചു. പട്ടാമ്പി ഗവൺമെൻറ്…