Category: PALAKKAD NEWS

അട്ടപ്പാടിയിൽ നവജാത ശിശു സംരക്ഷണം ശക്തമാക്കും; കോട്ടത്തറയിൽ കൂടുതൽ വിദഗ്ധ ഡോക്ടർമാരെ നിയമിക്കുമെന്ന് മന്ത്രി കെ. മുരളീധരൻ

നവജാത ശിശു സംരക്ഷണവും പോഷകാഹാരവും ഉറപ്പുവരുത്താൻ ശക്തമായ നടപടികളുമായി ആരോഗ്യവകുപ്പ്. അട്ടപ്പാടിയിൽ മന്ത്രി കെ. മുരളീധരന്റെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്നു. അട്ടപ്പാടി കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ നിലവിലുള്ള തസ്തികകൾക്ക് പുറമെ കൂടുതൽ വിദഗ്ധ ഡോക്ടർമാരെ നിയമിക്കുമെന്ന് ആരോഗ്യ – ദേവസ്വം…

അലനല്ലൂരിൽ രണ്ടു വയസുകാരിയുടെ ജീവൻ രക്ഷിച്ച് നിർമ്മാണ തൊഴിലാളി; റൂഫിന് മുകളിൽ കയറിയ കുഞ്ഞിനെ അത്ഭുതകരമായി രക്ഷപ്പെടുത്തി

മണ്ണാർക്കാട് അലനല്ലൂരിൽ റൂഫിന് മുകളിൽ കയറിപ്പോയ രണ്ട് വയസുകാരിക്ക് അത്ഭുതകരമായ രക്ഷ. അലനല്ലൂർ ടൗണിൽ നിന്ന് ഒരു കിലോമീറ്റർ ഉള്ളിലായുള്ള എസ്റ്റേറ്റുംമ്പടി പ്രദേശത്താണ് ഇന്നലെ വൈകുന്നേരം സംഭവം നടന്നത്. ഇവിടെ പ്രവർത്തിക്കുന്ന പ്ലാസ്റ്റിക് കമ്പനിക്ക് സമീപമുള്ള ക്വാർട്ടേഴ്സിൽ താമസിക്കുന്ന തൊഴിലാളി കുടുംബത്തിലെ…

പാലക്കാട് കാവശ്ശേരിയിൽ നാടിനെ നടുക്കിയ സംഭവം; പത്ത് വയസ്സുകാരിയെ രക്ഷിക്കാൻ ശ്രമിച്ച വലിയുപ്പ പതിനാറുകാരന്റെ കുത്തേറ്റ് മരിച്ചു

പാലക്കാട് കാവശ്ശേരിയിൽ പതിനാറുകാരന്റെ കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വലിയുപ്പ മരിച്ചു. കാവശ്ശേരി വാഴക്കച്ചിറ സ്വദേശി സുലൈമാൻ (65) ആണ് മരിച്ചത്. തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയോടെയായിരുന്നു മരണം. സ്വന്തം പേരക്കുട്ടികളായ രണ്ട് കുട്ടികൾ തമ്മിലുണ്ടായ തർക്കമാണ്…

ജനകീയാസൂത്രണം മൂന്ന് പതിറ്റാണ്ട്: തദ്ദേശ സ്ഥാപനങ്ങളില്‍ വികസന ഡെസ്‌കുകള്‍ ആരംഭിക്കും

ജനകീയാസൂത്രണ പ്രസ്ഥാനം മൂന്ന് പതിറ്റാണ്ട് പിന്നിടുന്ന പശ്ചാത്തലത്തില്‍, തുടര്‍ന്നുള്ള വികസന പ്രവര്‍ത്തനങ്ങളുടെ ദിശാനിര്‍ണയം ലക്ഷ്യമിട്ട് ജില്ലാ പഞ്ചായത്ത് ഹാളില്‍ സംവാദം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ്.ബി. രാജുവിന്റെ അധ്യക്ഷനായി. മുന്‍ ധനകാര്യ മന്ത്രി ഡോ. ടി.എം. തോമസ് ഐസക് സംവാദത്തിന്…

തിരുമിറ്റക്കോട് ക്വാറി അപകടം; ഡ്രൈവർ അബു താഹിറിന്റെ മൃതദേഹം കണ്ടെത്തി

തിരുമിറ്റക്കോട് കറുകപുത്തൂർ ക്വാറിയിൽ ലോറി മറിഞ്ഞ് ഉണ്ടായ അപകടത്തിൽ കാണാതായ ഡ്രൈവർ അബു താഹിറിന്റെ മൃതദേഹം കണ്ടെത്തി. കോട്ടയത്ത് നിന്നെത്തിയ സ്കൂബ സംഘത്തിന്റെ നേതൃത്വത്തിൽ രാവിലെ നടത്തിയ പരിശോധനയിലാണ് ചളിയിൽ താഴ്ന്ന നിലയിൽ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് പട്ടാമ്പി താലൂക്ക് ആശുപത്രി…

കൊഴിഞ്ഞാമ്പാറ ഇരട്ടക്കൊല; രണ്ട് കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ ആൺസുഹൃത്ത് അറസ്റ്റിൽ

പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ രണ്ട് കുഞ്ഞുങ്ങളെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയ കേസിൽ പ്രതിയായ അമ്മയുടെ സുഹൃത്തും പിടിയിൽ. മേനോൻപാറ പാറക്കുഴി പട്ടമരത്താർ വീട്ടിൽ എ. മാർട്ടിൻ ഇഗ്നേസിയസ് (36) ആണ് അറസ്റ്റിലായത്. അമ്മയുമായി നടത്തിയ തെളിവെടുപ്പിനിടെയാണ് പൊലീസിന് ഇയാളെക്കുറിച്ചുള്ള നിർണായക സൂചനകൾ ലഭിച്ചത്.…

കുലുക്കല്ലൂർ മപ്പാട്ടുകരയിൽ റെയിൽവെ അടിപ്പാത നിർമാണം അടുത്ത ആഴ്ച തുടങ്ങും; 6.23 കോടി രൂപ ചെലവിൽ പുതിയ അടിപ്പാത

കുലുക്കല്ലൂർ പഞ്ചായത്തിലെ മപ്പാട്ടുകരയിൽ റെയിൽവെ അടിപ്പാത നിർമാണത്തിനുള്ള നടപടികൾ പൂർത്തിയായി. അടുത്ത ആഴ്ചയോടെ നിർമാണ പ്രവൃത്തികൾ ആരംഭിക്കും. 6.23 കോടി രൂപ ചെലവഴിച്ചാണ് അടിപ്പാത നിർമിക്കുന്നത്. നിർമാണ സാമഗ്രികൾ പദ്ധതി പ്രദേശത്ത് എത്തിച്ചു കഴിഞ്ഞു. നിർമാണ പ്രവൃത്തികൾക്കാവശ്യമായ വൈദ്യുതിയും ലഭ്യമാക്കിയിട്ടുണ്ട്. പഞ്ചായത്തിലെ…

തിരുമിറ്റക്കോട് ക്വാറിയിൽ ലോറി മറിഞ്ഞ് അപകടം; ഡ്രൈവർക്കായി തിരച്ചിൽ 10-ാം മണിക്കൂറിലേക്ക്, ലോറി കണ്ടെത്തി. ഉയർത്താനുള്ള ശ്രമം തുടരുന്നു

തിരുമിറ്റക്കോട് കറുകപുത്തൂർ അകിലാണത്ത് ക്വാറിയിലെ വെള്ളക്കെട്ടിലേക്ക് ലോറി മറിഞ്ഞുണ്ടായ അപകടത്തിൽ തിരച്ചിൽ 10-ാം മണിക്കൂറിലേക്ക്. ലോറി കണ്ടെത്തി ഉയർത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. ഡ്രൈവർ വടക്കേക്കര സ്വദേശി അബു താഹിർ ഓടിച്ച ലോറിയാണ് തലകീഴായി 40 അടിയോളം താഴ്ചയിലേക്ക് മറിഞ്ഞത്. പാലക്കാട് തിരുമിറ്റക്കോട്…

കാശ്മീരിൽ മാത്രമല്ല നമ്മുടെ നാട്ടിലും കുങ്കുമപ്പൂ വിളയും; വിജയഗാഥയുമായി ഒറ്റപ്പാലം പത്തിരിപ്പാല സ്വദേശി റിട്ടയേർഡ് അധ്യാപിക പി.കെ.പ്രീതി

കാശ്മീരിൽ മാത്രമല്ല വേണമെങ്കിൽ നമ്മുടെ നാട്ടിലും കുങ്കുമപ്പൂ വിളയുമെന്ന് കാണിച്ചുതരുകയാണ് ഒറ്റപ്പാലം പത്തിരിപ്പാല സ്വദേശി റിട്ടയേർഡ് അധ്യാപിക പി.കെ.പ്രീതി. കൃത്യമായ പഠനം നടത്തി ശാസ്ത്രീയമായ രീതിയിൽ വീടിനുള്ളിൽ തന്നെ കൃഷി സ്ഥലമൊരുക്കിയാണ് കുങ്കുമപ്പൂ കൃഷി വിജയകരമായി നടത്തുന്നത്. വിരിഞ്ഞുനിൽക്കുന്ന കുങ്കുമപ്പൂ കൈയ്യിൽ…

കൊപ്പം പേങ്ങാട്ടിരി പാതയിൽ വഴി തെറ്റിവന്ന കണ്ടെയ്നർ ലോറി കുടുങ്ങി; ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു

കൊപ്പം പേങ്ങാട്ടിരി പാതയിൽ വഴി തെറ്റിവന്ന കണ്ടെയ്നർ ലോറി വഴിയിൽ കുടുങ്ങി. കുലുക്കല്ലൂർ റെയിൽവേ ഗേറ്റിന് സമീപത്താണ് സംഭവം. ഇതോടെ പാതയിൽ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. ബുധനാഴ്ച രാവിലെയാണ് സംഭവം. കുലുക്കല്ലൂർ റെയിൽവേ ഗേറ്റിന് സമീപത്താണ് ലോറി വഴിയിൽ കുടുങ്ങിയത്. ചെർപ്പുളശ്ശേരി…