Category: Pattambi News

ഓങ്ങല്ലൂർ കടപ്പറമ്പത്തുകാവിൽ നവരാത്രി സംഗീതോത്സവം; കുരുന്നുകൾക്ക് വിജയദശമി ദിനത്തിൽ എഴുത്തിനിരുത്തൽ

ഓങ്ങല്ലൂർ: നവരാത്രി ആഘോഷത്തിന്റെ ഭാഗമായി ഓങ്ങല്ലൂർ ശ്രീ കടപ്പറമ്പത്തുകാവ് ഭഗവതി ക്ഷേത്രത്തിൽ സംഗീതോത്സവം നടന്നു. ദേവീകൃഷ്ണ പുലാമന്തോൾ അവതരിപ്പിച്ച കഥകളി സംഗീതത്തോടെ പരിപാടികൾ ആരംഭിച്ചു. തുടർന്ന് തിരുവനന്തപുരം വനിതാ കോളേജ് അസിസ്റ്റന്റ് പ്രൊഫസറായ ശ്രീമതി ജാസ്മിൻ ഒറ്റപ്പാലത്തിന്റെ സംഗീത കച്ചേരിയും അരങ്ങേറി.…

പട്ടാമ്പി വല്ലപ്പുഴയിൽ റെയിൽവെ മേൽപ്പാല നിർമ്മാണം തുടങ്ങുന്നു; റെയിൽവെ ഗേറ്റ് ആറ് മാസത്തേക്ക് അടയ്ക്കും

പട്ടാമ്പി: പട്ടാമ്പി – ചെർപ്പുളശ്ശേരി പാതയിലെ വല്ലപ്പുഴ റെയിൽവെ ഗേറ്റിൽ റെയിൽവെ മേൽപ്പാല നിർമ്മാണ പ്രവൃത്തികൾ ആരംഭിക്കാൻ റെയിൽവെ നടപടികൾ തുടങ്ങി. നിർമ്മാണ പ്രവൃത്തികൾ തുടങ്ങുന്നതിനായി വല്ലപ്പുഴ റെയിൽവെ ഗേറ്റ് ആറ് മാസത്തേക്ക് അടച്ചിടാനാണ് തീരുമാനം. ഉടൻ തന്നെ ബദൽ മാർഗ്ഗം…

മാരക രാസലഹരിയുമായി യുവാവ് പിടിയിൽ, 3.75 ഗ്രാം MDMA പിടികൂടി, മലപ്പുറത്ത്

മലപ്പുറം: വിൽപ്പനയ്ക്കായി എത്തിച്ച മാരക രാസലഹരിയുമായി യുവാവ് മലപ്പുറം എക്സൈസിന്റെ പിടിയിൽ. പൊന്മള തലകാപ്പ് തൊട്ടിയിൽ വീട്ടിൽ ഇബ്രാഹിം ആണ് അറസ്റ്റിലായത്. ഇയാളിൽ നിന്ന് 3.75 ഗ്രാം മെത്താംഫെറ്റമിൻ (MDMA) പിടികൂടി. മലപ്പുറം എക്സൈസ് സ്ക്വാഡ് നടത്തിയ വാഹന പരിശോധനയിലാണ് പ്രതി…

രായിരനെല്ലൂർ മലകയറ്റത്തിനെത്തിയ യുവാവ് കുഴഞ്ഞുവീണ് മരിച്ചു, തിരൂരങ്ങാടി സ്വദേശി

പട്ടാമ്പി: പാലക്കാട് – മലപ്പുറം ജില്ലകളുടെ അതിർത്തിയിലുള്ള പ്രശസ്തമായ രായിരനെല്ലൂർ മലയിൽ കയറ്റത്തിനെത്തിയ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. തിരൂരങ്ങാടി സ്വദേശിയായ സനേഷ് (44) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം നടന്നത്. തിരൂരങ്ങാടിയിൽ നിന്നുള്ള സുഹൃത്തുക്കൾക്കൊപ്പമാണ് സനേഷ് രായിരനെല്ലൂർ മലകയറ്റത്തിനെത്തിയത്. *സംഭവം…

കരള്‍ നല്‍കിയ ഭര്‍ത്താവിനെയും പിഞ്ചുകുഞ്ഞുങ്ങളെയും ഉപേക്ഷിച്ച്‌ അനുമോള്‍ പോയത് അബ്ദുള്‍ സമദിനൊപ്പം. കാണാതായ അധ്യാപികയെ പാലക്കാട് നിന്ന് കണ്ടെത്തി

കോഴിക്കോട് തൊട്ടിൽപാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ പാലക്കാട്ടുനിന്ന് കണ്ടെത്തി. പുതുശേരിയിൽ വാടകവീട്ടിൽ താമസിച്ചുവരികയായിരുന്ന അനുമോളെയും സുഹൃത്തായ വടകര തോടന്നൂർ സ്വദേശി അബ്ദുൾ സമദിനെയും തൊട്ടിൽപാലം പൊലീസാണ് കസ്റ്റഡിയിലെടുത്തത്. അബ്ദുൾ സമദിന്റെ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് ഇവരിലേക്ക് എത്തിയത്. അനുമോളുടെ കുടുംബം…

വിവാഹ വാഗ്ദാനം നൽകി പട്ടാമ്പി സ്വദേശിനിയിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ യുവാവിനെ അറസ്റ്റ് ചെയ്തു

വിവാഹ വാഗ്ദാനം നൽകി പട്ടാമ്പി സ്വദേശിയായ യുവതിയിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം സ്വദേശി 30 കാരൻ ഷിബിലിയാണ് അറസ്റ്റിലായത്. മാട്രിമോണി സൈറ്റുകൾ വഴിയും സോഷ്യൽ മീഡിയയിലൂടെയും വിവാഹമോചിതരായ സ്ത്രീകളെയും യുവതികളെയും പരിചയപ്പെട്ട് ലക്ഷക്കണക്കിന്…

വളാഞ്ചേരി വട്ടപ്പാറ വയഡക്ടിൽ ലോറികളും സ്കൂട്ടറും കൂട്ടിയിടിച്ച് ദമ്പതികൾക്ക് ദാരുണാന്ത്യം

മലപ്പുറം വളാഞ്ചേരി വട്ടപ്പാറ വയഡക്ടിൽ രണ്ട് ലോറികളും ഒരു സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരായ ദമ്പതികൾക്ക് ദാരുണാന്ത്യം. മുന്നിൽ സഞ്ചരിച്ചിരുന്ന ലോറിയുടെ പിന്നിലേക്ക് അതേ ദിശയിൽ അമിതവേഗത്തിലെത്തിയ മറ്റൊരു ലോറി നിയന്ത്രണം വിട്ട് ഇടിച്ചുകയറുകയായിരുന്നു. ഇതിനിടയിൽ സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ദമ്പതികൾ…

ഗ്യാനേഷ് കുമാറിൻ്റെ രാജി; പ്രതീകത്മക മൃതദേഹം സംസ്കരിച്ചു; ചിതാഭസ്മം മൂത്രപുരയിൽ നിമഞ്ചനം ചെയ്തു

പാലക്കാട് ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുന്ന മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻ്റെ പ്രതീകത്മക ശവമഞ്ചവുമായി നഗരത്തിൽ പ്രതിഷേധ മാർച്ച് നടത്തി സ്റ്റേഡിയം ബസ് സ്റ്റാൻ്റിനു സമീപം മൃതദേഹം സംസ്കരിച്ചു ചിതാഭസ്മം സ്റ്റേഡിയം ബസ്…

വനിതാ പോലീസ് ഉദ്യോഗസ്ഥയുടെ വീട്ടിൽ നിർത്തിയിട്ട ബൈക്ക് മോഷ്ടിച്ച പ്രധാന പ്രതി അറസ്റ്റിൽ

വനിതാ പോലീസ് ഉദ്യോഗസ്ഥയുടെ വീട്ടിൽ നിർത്തിയിട്ട ബൈക്ക് മോഷ്ടിച്ച പ്രധാന പ്രതി അറസ്റ്റിൽ.പുതുക്കോട് മണപ്പാടം കണക്കന്നൂർ സ്വദേശി രാജി എന്ന ഷിജു (40) ആണ് അറസ്റ്റിലായത്.ഈ കേസിലെ മറ്റൊരു പ്രതിയായിരുന്ന തമിഴ്നാട് സ്വദേശി മാതേഷ് നേരത്തെ പിടിയിലായിരുന്നു.കഴിഞ്ഞ ജൂലൈ 18നാണ് വടക്കഞ്ചേരി…

തൃത്താല കണ്ണന്നൂർ ഭഗവതി ക്ഷേത്രത്തിൽ വീണ്ടും മോഷണം.

തൃത്താല കണ്ണന്നൂർ ഭഗവതി ക്ഷേത്രത്തിൽ വീണ്ടും മോഷണം. ക്ഷേത്രത്തിനകത്തെ ശ്രീകോവിലിന് മുന്നിൽ ഉണ്ടായിരുന്ന 2 ഭണ്ഡാരങ്ങൾ എടുത്തുകൊണ്ട് പോവുകയായിരുന്നു. പ്ലാസ്റ്റിക് സ്റ്റൂളിന് മുകളിലാണ് ഭണ്ഡാരങ്ങൾ വെച്ചിരുന്നത്. രാവിലെ ക്ഷേത്രത്തിൽ എത്തിയ മേൽശാന്തിയാണ് ക്ഷേത്രത്തിൻറെ 2 വാതിലുകൾ തുറന്ന് കിടക്കുന്നത് കണ്ടത്. തുടർന്ന്…

You missed