Category: PALAKKAD NEWS

JCB യുടെ സ്പെയർ പാർട്ട്‌സുമായി ബന്ധപ്പെട്ട് തർക്കം. പട്ടാമ്പിയിൽ ഡീലർ മാനേജർക്ക് നേരെ ക്രൂര മർദ്ദനം. പ്രതികൾ അറസ്റ്റിൽ

പട്ടാമ്പിയില് വ്യാപാര സ്ഥാപനത്തിൽ അക്രമം നടത്തി ജീവനക്കാരനെ മർദ്ദിച്ചു. വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം. പട്ടാമ്പി പാലക്കാട് റോഡിൽ മഞ്ഞളുങ്ങളിലുള്ള പോപ്പുലർ ജെസിബി ഡീലർ ഓഫീസിലാണ് സംഭവം. മലപ്പുറം കോട്ടപ്പുറം സ്വദേശി അബ്ദുൽ ലത്തീഫ് എന്നയാൾ കഴിഞ്ഞ ദിവസം ഇവിടെ നിന്നും ജെസിബി…

PSC ചോദ്യപേപ്പർ ചോർന്നു: പാലക്കാട് PSC ആസ്ഥാന മന്ദിരത്തിൽ എസ്എഫ്ഐ പ്രതിഷേധം

സംസ്ഥാന പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതിൽ പ്രതിഷേധിച്ച് എസ്എഫ്ഐ പ്രവർത്തകർ പാലക്കാട്ടെ പി എസ് സി ആസ്ഥാനമന്ദിരം ഉപരോധിച്ചു. ഇന്ന് രാവിലെ നടക്കേണ്ടിയിരുന്ന ബിവറേജസ് കോർപ്പറേഷൻ പരീക്ഷയ്ക്കുള്ള ചോദ്യപേപ്പറിന് പകരം ആലപ്പുഴയിൽ ഉച്ചയ്ക്ക് നടക്കേണ്ടിയിരുന്ന PSC പരീക്ഷയുടെ…

പാലക്കാട്: ഭീതിയൊഴിഞ്ഞു, വനംവകുപ്പിൻ്റെ കൂട്ടിൽ പുലി കുടുങ്ങി

പാലക്കാട് കൊല്ലങ്കോട് ചീരണിയിൽ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങി. കഴിഞ്ഞ ഒരാഴ്ചയായി പാലക്കാട് കൊല്ലങ്കോട് മേഖലയിൽ പുലിയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. പ്രദേശത്തെ വളർത്ത് മൃഗങ്ങളെ ഉൾപ്പെടെ പുലി ആക്രമിച്ച കൊലപ്പെടുത്തുന്ന സാഹചര്യം ഉണ്ടായിരുന്നു. ഇത് ജനങ്ങളിൽ ആശങ്ക ഉളവാക്കിയ സാഹചര്യത്തിലാണ്…

പാലക്കാട്: രാത്രികാല പവർകട്ട്, ഓക്സിജൻ മുടങ്ങി രോഗി മരിച്ചു; പരാതിയുമായി ബന്ധുക്കൾ

സംസ്ഥാനത്തെ അപ്രതീക്ഷിത പവർ കട്ട് മൂലം അത്യാസന്ന നിലയിലായിരുന്ന രോഗി മരിച്ചതായി ആരോപിച്ച് ബന്ധുക്കൾ. പാലക്കാട് സ്വദേശി എം. കൃഷ്ണനാണ് മരിച്ചത്. ഓക്സിജൻ സഹായത്തോടെയാണ് കൃഷ്ണനെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തത്. വീട്ടിലും ഓക്സിജൻ നൽകിയിരുന്നു. ഓക്സിജൻ സംവിധാനം പവർ കട്ട്…

പാലക്കാട്: യുവാവിനെ ജീപ്പിടിച്ച് കൊലപ്പെടുത്താൻ ശ്രമം: CCTV ദൃശ്യങ്ങൾ പുറത്ത്. കേസിൽ പ്രതി അറസ്റ്റിൽ

പാലക്കാട് മുണ്ടൂരിൽ ആണ് സംഭവം ഉണ്ടായത്. പാലക്കാട് പട്ടഞ്ചേരി സ്വദേശി 28 വയസ്സുകാരൻ ജിഷ്ണുവിന് നേരെയാണ് അക്രമം നടന്നത്. ജിഷ്ണുവും സുഹൃത്തുക്കളും സഞ്ചരിച്ച കാറിൽ ജീപ്പ് കൊണ്ട് പലതവണ ഇടിക്കുകയായിരുന്നു. കാഞ്ഞിക്കുളം പെട്രോൾ പമ്പിൽ വച്ചാണ് അക്രമം ഉണ്ടായത്. സംഭവത്തിന്റെ സിസിടിവി…

പാലക്കാട്: യുവാവിനെ ജീപ്പിടിച്ച് കൊലപ്പെടുത്താൻ ശ്രമം: CCTV ദൃശ്യങ്ങൾ പുറത്ത്. പ്രതി അറസ്റ്റിൽ.

പാലക്കാട് മുണ്ടൂരിൽ ഇക്കഴിഞ്ഞ് 10ആം തീയതിയാണ് സംഭവം ഉണ്ടായത്. പാലക്കാട് പട്ടഞ്ചേരി സ്വദേശി 28 വയസ്സുകാരൻ ജിഷ്ണുവിന് നേരെയാണ് അക്രമം നടന്നത്. ജിഷ്ണുവും സുഹൃത്തുക്കളും സഞ്ചരിച്ച കാറിൽ ജീപ്പ് കൊണ്ട് പലതവണ ഇടിക്കുകയായിരുന്നു. കാഞ്ഞിക്കുളം പെട്രോൾ പമ്പിൽ വച്ചാണ് അക്രമം ഉണ്ടായത്.…

പട്ടാമ്പി: മപ്പാട്ടുകര റെയിൽവേ അടിപ്പാത നിർമ്മാണം ഉടൻ

കുലുക്കല്ലൂർ പഞ്ചായത്തിലെ മപ്പാട്ടുകരയിൽ റെയിൽവേ അണ്ടർ ബ്രിഡ്ജ് വേണമെന്നുള്ളത് പതിറ്റാണ്ടുകൾ ഉള്ള ആവശ്യമാണ്. കഴിഞ്ഞ സർക്കാരിന്റെ കാലത്താണ് മുഹമ്മദ് മുഹ്സിൻ എംഎൽഎയുടെ ഇടപെടലിൽ ഇവിടെ അണ്ടർ ബ്രിഡ്ജ് നിർമ്മാണത്തിനുള്ള പദ്ധതി തയ്യാറാക്കിയത്. കിഴക്കേ മപ്പാട്ടുകരയെയും പടിഞ്ഞാറെ മപ്പാട്ടുകരയെയും ബന്ധിപ്പിക്കുന്ന മപ്പാട്ടുകര ബ്രിഡ്ജിന്റെ…

പാലക്കാട്: മിനി ലോറിയിടിച്ച് കോളേജ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. നാലുപേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരം. 

പാലക്കാട് മുണ്ടൂർ ഒൻപതാം മൈലിൽ വിദ്യാർഥികൾക്ക് നേരെ ലോറി പാഞ്ഞുകയറിയുണ്ടായ അപകടത്തിൽ ഒരു വിദ്യാർഥി മരിച്ചു. മുണ്ടൂർ യുവക്ഷേത്ര കോളേജിലെ രണ്ടാം വർഷ ബിസിഎ വിദ്യാർഥിയായ മുഹമ്മദ് ഫർഹാൻ ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് പള്ളിയിൽ പോയി മടങ്ങുകയായിരുന്ന വിദ്യാർഥികൾക്ക് നേരെയാണ്…

പട്ടാമ്പി : ഓങ്ങല്ലൂർ മഞ്ഞളുങ്ങലിൽ പാലം നിർമ്മാണം അന്തിമഘട്ടത്തിൽ. ഇൻറർലോക്ക് കട്ടവരിക്കൽ ആരംഭിച്ചു.

പട്ടാമ്പി കുളപ്പുള്ളി പാതയിലെ മഞ്ഞളുങ്ങൽ പാലത്തിൻ്റെ കോൺക്രീറ്റിങ് പൂർത്തിയായതിന് ശേഷം രണ്ട് വശങ്ങളിലുമുള്ള ഭാഗത്താണ് ഇപ്പൊൾ കട്ട വിരിക്കൽ പ്രവർത്തികൾ പുരോഗമിക്കുന്നത്. ഒരുഭാഗത്തെ കട്ട വിരിക്കൽ പൂർത്തിയായിട്ടുണ്ട്. ഇനി വശങ്ങളിലെ കോൺക്രീറ്റിങ് പൂർത്തിയാക്കാനുണ്ട്. ഓങ്ങല്ലൂർ ഭാഗത്തെ കട്ട വിരിക്കലാണ് ഇപ്പൊൾ നടക്കുന്നത്.…

പാലക്കാട് : വാക്കുതർക്കം; വടക്കഞ്ചേരിയിൽ ബസ് കണ്ടക്ടർക്ക് മർദ്ദനം; CCTV ദൃശ്യങ്ങൾ പുറത്ത്

വാക്ക് തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ സ്വകാര്യ ബസിലെ കണ്ടക്ടർ പൊൻകണ്ടം സ്വദേശി അജിക്കാണ് പരുക്ക്. ബുധനാഴ്ച വൈകിട്ട് വടക്കഞ്ചേരിയിൽ നിന്നും മംഗലം ഡാമിലേക്ക് വന്ന ബസിൽ മുടപ്പല്ലൂരിൽ നിന്നും കയറിയ യുവാവാണ് കണ്ടക്ടറുമായി വാക്കേറ്റമുണ്ടായത്. ഉന്തും തള്ളും ഉണ്ടായതിനെ തുടർന്ന് ബസിൽ…