പാലക്കാട് : പോത്തുണ്ടിയിൽ കെഎസ്ആർടിസി പ്രിയദർശിനി ബസ് മറിഞ്ഞ് ഒരു സ്ത്രീ മരിച്ചു; ഒരു സ്ത്രീയുടെ നില ഗുരുതരം
പാലക്കാട് നെൻമാറ പോത്തുണ്ടിയിൽ കെഎസ്ആർടിസി ബസ് താഴ്ച്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റവരെ പാലക്കാട് ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 72 യാത്രക്കാരാണ് ബസ്സിൽ ഉണ്ടായിരുന്നത്. അപകടത്തിൽ ബസിന് മുന്നിലിരുന്ന സ്ത്രീ മരിച്ചു. പരിക്കേറ്റവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. നെല്ലിയാമ്പതി ഓറഞ്ച് ഫാമിലെ സ്ഥിരം…
അയ്യോ ഓടിക്കോ, മണ്ണിടിച്ചിലിൽ നിന്ന് രക്ഷപെട്ടത് തലനാരിഴയ്ക്ക്
പാണക്കാട് വീണ്ടും മണ്ണിടിച്ചില്‍. എടയ്പ്പാലത്തിന് സമീപം കരുവാരക്കുണ്ടിലാണ് മണ്ണിടിഞ്ഞ് വീണത്. പരപ്പനങ്ങാടി-നാടുകാണി സംസ്ഥാന പാതയിലണ് സംഭവം.പത്തടി ഉയരത്തിലാണ് മണ്ണിടിഞ്ഞത്. രാവിലെ ഇവിടെ മണ്ണിടിച്ചില്‍ ഉണ്ടായ സ്ഥലത്ത് റിപോര്‍ട്ടിങ്ങിനായി മാദ്ധ്യമ പ്രവര്‍ത്തകരടക്കം നൂറോളം പേര്‍ നില്‍ക്കുമ്പോഴാണ് വീണ്ടും മണ്ണിടിഞ്ഞ് താഴേക്ക് പതിച്ചത്.മണ്ണിടിയുന്നത് കണ്ട്…
പട്ടാമ്പി: തെരുവ് നായ അക്രമണ ഭീതിയിൽ പട്ടാമ്പി ടൗൺ
തെരുവ് നായ അക്രമണ ഭീതിയിൽ പട്ടാമ്പി ടൗൺ. രാത്രിയെന്നോ പകലെന്നോ ഇല്ലാതെയാണ് യാത്രക്കാർക്കും ജനങ്ങൾക്കും ഭീതി സൃഷ്ടിച്ച് പട്ടാമ്പി ടൗണിൽ തെരുവുനായകൾ കൂട്ടമായി വിലസുന്നത്. നിരവധി ആളുകൾ എത്തുന്ന മേലെ പട്ടാമ്പിയിലാണ് തെരുവ് നായകളുടെ ശല്യം കൂടുതൽ. നാലും മുതൽ 10…
പട്ടാമ്പി : മഴ ശക്തമാകുന്നു; ജില്ലാ കളക്ടർ പട്ടാമ്പിയിൽ; അടിയന്തിര സാഹചര്യം നേരിടാൻ സജ്ജമെന്ന് മുഹമ്മദ് മുഹ്സിൻ MLA
കാലവർഷത്തിന്റെ ഭാഗമായി പുഴയിലെ ജലനിരപ്പും റെഗുലേറ്ററുകളുടെ സ്ഥിതിയും മനസ്സിലാക്കാൻ പാലക്കാട് ജില്ലാ കളക്ടർ കെ സുധീർ പട്ടാമ്പി തൃത്താല മേഖലകളിൽ സന്ദർശനം നടത്തി. പട്ടാമ്പിയിൽ ഭാരതപ്പുഴ, പാലം എന്നിവിടങ്ങളിലും തൃത്താലയിൽ വെള്ളിയാങ്കല്ല് റെഗുലേറ്റർ എന്നിവിടങ്ങൾ സന്ദർശിച്ചു. പട്ടാമ്പിയിലെ സ്ഥിതിഗതികളെ കുറിച്ച് മുഹമ്മദ്…
പട്ടാമ്പി: കൊടുമുണ്ടയിലെ തെരുവുനായ ആക്രമണം; കാൽനടയാത്രക്കാരന് കടിയേറ്റു
പട്ടാമ്പിയിൽ കാൽനടയാത്രക്കാരന് തെരുവുനായുടെ കടിയേറ്റു. കൊടുമുണ്ട പൂളക്ക പറമ്പ് ഭാഗത്ത് വൈകുന്നേരത്താണ് സംഭവം. വടക്കത്തോടെ വീട്ടിൽ 54 വയസ്സുകാരൻ അച്യുതാനന്ദനാണ് കടിയേറ്റത്. ഞായറാഴ്ച ഉച്ചയോടെ നടന്നുപോകുമ്പോൾ തെരുവുനായ പുറകിൽ കൂടി വന്ന് ആക്രമിക്കുകയായിരുന്നു. അച്യുതാനന്ദൻറെ കാലിൽ രണ്ടിടങ്ങളിലായി കടിയേറ്റു. പരിക്കേറ്റ ഇയാൾ…
പാലക്കാട് : കിഴക്കഞ്ചേരി പാലക്കുഴി വെള്ളച്ചാട്ടത്തിൽ അകപ്പെട്ട തമിഴ്നാട് സ്വദേശിനിയുടെ മൃതദേഹം കണ്ടെത്തി.
പാലക്കാട് കിഴക്കഞ്ചേരി പാലക്കുഴി വെള്ളച്ചാട്ടത്തിൽ അകപ്പെട്ട തമിഴ്നാട് സ്വദേശിനിയുടെ മൃതദേഹം കണ്ടെത്തി. കൂടെയുണ്ടായിരുന്ന സുഹൃത്തിനെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. ഞായറാഴ്ച ഉച്ചയ്ക്കാണ് അപകടമുണ്ടായത്. തമിഴ്നാട് കോയമ്പത്തൂരിൽ ഐടി കമ്പനിയിൽ വർക്ക് ചെയ്യുന്ന അഞ്ച് പേർ അടങ്ങുന്ന സംഘമാണ് പാലക്കാട് കിഴക്കഞ്ചേരി പാലക്കുഴി വെള്ളച്ചാട്ടത്തിൽ…
പാലക്കാട് : അഴയില്‍ നിന്ന് ഷോക്കേറ്റ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു
ആലത്തൂർ തെന്നിലാപുരത്ത് അഴയില്‍ നിന്ന് ഷോക്കേറ്റ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. തെന്നിലാപുരം സ്വദേശിനി ശാരദ (62)യാണ് ഇന്ന് പുലർച്ചെ മരിച്ചത്. ഇക്കഴിഞ്ഞ ജൂലൈ 24-നാണ് അപകടമുണ്ടായത്. തുണി കഴുകിയ ശേഷം അഴയില്‍ വിരിക്കുന്നതിനിടെയാണ് ശാരദയ്‌ക്ക് വൈദ്യുതാഘാതമേറ്റത്. വീടിന്റെ ഇരുമ്പ്…
പട്ടാമ്പി : തിരുവേഗപ്പുറയില് സ്കൂട്ടർ ലോറിയിലും കാറിലും ഇടിച്ച് സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം
തിരുവേഗപ്പുറയില് സ്കൂട്ടർ ലോറിയിലും കാറിലും ഇടിച്ച് സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം. എടപ്പലം അമ്പാടി കുന്നത്ത് അനിൽകുമാർ ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. സ്കൂട്ടർ കൊണ്ട് കാറിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ എതിർശയിൽ വന്ന ലോറിയിൽ ഇടിക്കുകയും തുടർന്ന് കാറിലും ഇടിച്ചാണ് അപകടമുണ്ടായതെന്നാണ്…
പാലക്കാട് : കനത്ത മഴ; മംഗലം അണക്കെട്ട് തുറന്നു
മംഗലം ഡാമിന്റെ നീരൊഴുക്ക് ക്രമാതീതമായി ഉയർന്ന സാഹചര്യത്തിൽ അണക്കെട്ടിൻ്റെ സ്‌പിൽവേ ഷട്ടറുകൾ അഞ്ച് സെന്റീമീറ്റർ തുറന്നു. 77.57 മീറ്ററാണ് ഡാമിലെ നിലവിലെ ജലനിരപ്പ്. 77.88 മീറ്ററാണ് പരമാവധി സംഭരണ ശേഷി.തുടർച്ചയായ മഴയെത്തുടർന്ന് അണക്കെട്ടിലെ ജലനിരപ്പ് അപകടനില കടന്ന സാഹചര്യത്തിലാണ് ആറു സ്‌പിൽവേ…
തൃത്താല : വെള്ളിയാങ്കല്ല് റെഗുലേറ്ററിൻ്റെ 20 ഷട്ടറുകൾ തുറന്നു
ശക്തമായ മഴയിൽ തൃത്താലയില് ഭാരതപ്പുഴയിൽ ജലനിരപ്പ് വർദ്ധിച്ചതിനാൽ വെള്ളിയാങ്കല്ല് റഗുലേറ്ററിൻ്റെ ഷട്ടറുകൾ തുറന്നു. 27 ഷട്ടറുകളിൽ 20 എന്നാണ് തുറന്നത്. മൂന്നര മീറ്ററാണ് തടയണയുടെ സമ്പരണ ശേഷി. ജലനിരപ്പ് ഉയർന്നാൽ ജല സംഭരണിയുടെ ഭാഗത്തെ ജനവാസ മേഖലയിലേക്ക് വെള്ളം കയറാൻ സാദ്ധ്യത…
